കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിആരെന്നു തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് കെ.വി തോമസ്. മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.
വ്യക്തി താല്പര്യത്തിനു പാര്‍ട്ടി സംവിധാനത്തില്‍ വലിയ പ്രസക്തിയില്ല. ജയ സാധ്യതക്കാണ് പ്രഥമ പരിഗണന. പാര്‍ട്ടിയുടെ നിര്‍ദേശാനുസരണം മുന്നോട്ട് പോകുമെന്നും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്നും കെ.വി തോമസ് പറഞ്ഞു.
അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ്. ദുര്‍ഭരണം കൊണ്ട് ജനങ്ങള്‍ മടുത്തിരിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് ജനങ്ങളാല്‍ വെറുത്ത സര്‍ക്കാരാണ് കേരളത്തില്‍. ആ ജനവിരുദ്ധതക്കെതിരായ വിധിയെഴുത്തായി ഉപതിരഞ്ഞെടുപ്പ് മാറുമെന്നും ചെന്നിത്തല കാസർകോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.