• HOME
  • »
  • NEWS
  • »
  • kerala
  • »
  • KV Thomas| 'സോണിയാജി ഒപ്പമുണ്ട്'; അവസാന ശ്വാസം വരെ കോൺഗ്രസുകാരനായി തുടരുമെന്ന് കെ.വി. തോമസ്

KV Thomas| 'സോണിയാജി ഒപ്പമുണ്ട്'; അവസാന ശ്വാസം വരെ കോൺഗ്രസുകാരനായി തുടരുമെന്ന് കെ.വി. തോമസ്

''കെ വി തോമസ് പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ല. സുധാകരനല്ല കോൺഗ്രസ്.''

കെ.വി തോമസ്

കെ.വി തോമസ്

  • Share this:
    തിരുവനന്തപുരം: തനിക്ക് സോണിയാ ഗാന്ധിയുടെ (Sonia Gandhi) പിന്തുണയുണ്ടെന്നും, നടപടി എന്തായാലും കോൺഗ്രസിൽ (Congress) തുടരുമെന്നും കെ വി തോമസ് (KV Thomas). തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്ന അജണ്ട കെ സുധാകരൻ നടപ്പാക്കുകയാണെന്നും കെ വി തോമസ് ആരോപിച്ചു. തനിക്ക് അനധികൃത സ്വത്തുണ്ടായെന്ന് എപ്പോൾ കണ്ടു പിടിച്ചുവെന്നും നാല് അന്വേഷണത്തിൽ കണ്ടെത്താത്ത കാര്യം സുധാകരൻ എങ്ങനെ കണ്ടെത്തിയെന്നും കെ വി തോമസ് ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കെ വി തോമസ് വീണ്ടും സുധാകരനെതിരെ വിമർശനം ഉന്നയിച്ചത്.

    കെ വി തോമസ് പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ല. സുധാകരനല്ല കോൺഗ്രസ്. സിപിഎമ്മിൽ ചേരാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. കെ സുധാകരൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സെമിനാറിൽ പങ്കെടുത്തതെന്നും സുധാകരൻ ഇപ്പോഴാണ് കോൺഗ്രസ്സായതെന്നും കെ വി തോമസ് കഴിഞ്ഞ ദിവസവും കുറ്റപ്പെടുത്തിയിരുന്നു.

    Also Read- Shocking| മദ്യലഹരിയിൽ വൃദ്ധമാതാവിന് മകന്റെ ക്രൂര മർദനം; വരാന്തയിലേക്ക് എടുത്തെറിഞ്ഞു; വീഡിയോ പുറത്ത്

    പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെതിരായ അച്ചടക്കനടപടി വേണമെന്ന കെപിസിസി ശുപാർശ അച്ചടക്കസമിതിക്ക് വിട്ടിരിക്കുകയാണ് എഐസിസി. അച്ചടക്കസമിതി തോമസിൽ നിന്നും വിശദീകരണം തേടിയതിന് പിന്നാലെ നടപടിയിലേക്ക് നീങ്ങും. പിണറായി സ്തുതിയോടെ തോമസിനോട് മൃദുസമീപനം എടുത്തവരടക്കം സംസ്ഥാനത്തെ മുഴുവൻ നേതാക്കളും നടപടി എന്ന ആവശ്യത്തിലുറച്ചു നിൽക്കുകയാണ്. വിലക്കിലും അച്ചടക്ക നടപടിയിലും കെപിസിസിയുടെ നിലപാടിനൊപ്പമാണ് ഹൈക്കമാൻഡ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിൻറെ ഭാഗമായാണ് കെപിസിസി ശുപാർശ അച്ചടക്ക സമിതിക്ക് വിട്ടത്. എ കെ ആന്റണി അധ്യക്ഷനായ സമിതി ഉടനെ യോഗം ചേരുന്നതും സംസ്ഥാന ഘടകത്തിന്റെ പൊതുവികാരം കണക്കിലെടുത്താണ്.

    Also Read- Pushpa | 'പുഷ്പരാജ്, ഞാൻ എഴുതില്ല'; ഉത്തരക്കടലാസിൽ 'പുഷ്പ'യിലെ ഡയലോഗ് എഴുതി പത്താം ക്ലാസ് വിദ്യാർത്ഥി; സോഷ്യൽ മീഡിയയിൽ വൈറൽ

    തോമസിനോടുള്ള സമീപനത്തിൽ സംസ്ഥാനത്തെ ചില നേതാക്കൾക്ക് കെപിസിസിയുടെ പിടിവാശിയിൽ നേരത്തെ എതിർപ്പുണ്ടായിരുന്നു. എന്നാൽ സെമിനാറിലെ കെ വി തോമസിന്‍റെ പ്രസംഗത്തോടെ മൃദുസമീപനം എടുത്ത കെ മുരളീധരൻ അടക്കം എല്ലാ നേതാക്കളും ഉടൻ കടുത്ത നടപടി എന്ന നിലയിലേക്ക് മാറി. കെപിസിസി കടുപ്പിക്കുമ്പോൾ കെ സുധാകരനെ വീണ്ടും വെല്ലുവിളിക്കുകയാണ് തോമസ്.
    Published by:Rajesh V
    First published: