യാതൊരു പരിഭവവുമില്ല; സാധാരണ പ്രവർത്തകനെന്ന നിലയിൽ സന്തോഷമുണ്ടെന്നും കെ.വി തോമസ്

സ്ഥാനാർഥിയാക്കാത്തതിൽ നേതൃത്വത്തോട് യാതൊരുവിധ പരിഭവവുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്.

news18
Updated: March 28, 2019, 11:22 AM IST
യാതൊരു പരിഭവവുമില്ല; സാധാരണ പ്രവർത്തകനെന്ന നിലയിൽ സന്തോഷമുണ്ടെന്നും കെ.വി തോമസ്
കെ വി തോമസ്
  • News18
  • Last Updated: March 28, 2019, 11:22 AM IST
  • Share this:
കൊച്ചി: സ്ഥാനാർഥിയാക്കാത്തതിൽ നേതൃത്വത്തോട് യാതൊരുവിധ പരിഭവവുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.ഡി.എഫിന്‍റെ സ്ഥാനാർഥികൾ നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആയി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സാധാരണ പ്രവർത്തകനായിരിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ട്. താൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്കാണ് പോകുന്നത്.  വരുന്ന ദിവസങ്ങളിൽ കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ പോയി യു.ഡി.എഫിന്‍റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കും.

അതേസമയം, താൻ മത്സരരംഗത്തു നിന്ന് മാറാൻ തയ്യാറായിരുന്നെന്നും നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, സ്ഥാനാർഥിനിർണയം സംബന്ധിച്ച് തന്നോട് ഒന്നും പറഞ്ഞില്ല. മാധ്യമങ്ങളിലൂടെയാണ് അത് കണ്ടത്. അതിന്‍റെ വേദന പങ്കു വെയ്ക്കുകയാണ് അന്ന് ചെയ്തതെന്നും കെ.വി തോമസ് വ്യക്തമാക്കി. അതിൽ വിഷമം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തുഷാർ മത്സരിക്കരുതെന്ന് പറഞ്ഞത് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് വെള്ളാപ്പള്ളി

നേതൃത്വം എന്തെങ്കിലും ഉറപ്പ് തന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് താൻ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകൻ ആണെന്നും തനിക്കൊരു ഉറപ്പിന്‍റെയും ആവശ്യമില്ലെന്നും സാധാരണ കോൺഗ്രസ് പ്രവർത്തകരാണ് തന്‍റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു സ്ഥാനവും ചോദിച്ചിട്ടില്ലെന്നും ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാർഡ് പ്രസിഡന്‍റായി തുടങ്ങിയ തനിക്ക് ഇത്രയും സ്ഥാനമാനങ്ങൾ നൽകിയത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അവസാനനിമിഷം വരെ താൻ കോൺഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

First published: March 28, 2019, 11:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading