കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് കെ വി തോമസ് കണ്ണൂരിലെത്തി. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ കെ വി തോമസിനെ സ്വീകരിച്ചു. ചുവന്ന ഷാളണിയിച്ചാണ് കെ വി തോമസിനെ സ്വീകരിച്ചത്. പറയാനുള്ളത് സെമിനാര്‍ വേദിയില്‍ പറയുമെന്ന് അദ്ദേഹം പറഞ്ഞു. എന്റെ വീട്ടില്‍ താമര വളര്‍ത്തിയപ്പോള്‍ ബി ജെ പി യില്‍ പോകുമെന്ന് പ്രചരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.
'കോണ്‍ഗ്രസുമായി കൂട്ടുചേരില്ലെന്ന് പിണറായി BJP കേന്ദ്ര നേതൃത്വത്തിന് ഉറപ്പ് നല്‍കി; CPM പാര്‍ട്ടി കോണ്‍ഗ്രസ്, കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമായി': വി.ഡി. സതീശൻ
കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയെ സഹായിക്കാനുള്ള ചര്‍ച്ചകളാണ് കണ്ണൂരിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ (CPM Party Congress) നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan). ഒരു കാരണവശാലും കോണ്‍ഗ്രസുമായി സന്ധി ചെയ്യില്ലെന്ന നിലപാട് സ്വീകരിക്കാന്‍ കേരളത്തിലെ സിപിഎം ഘടകം കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന നിലപാടെടുത്താല്‍ സില്‍വര്‍ ലൈനിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കില്ല. അതിനാല്‍ കോണ്‍ഗ്രസുമായി സന്ധി ചെയ്യില്ലെന്ന ധാരണ കേരളത്തിലെ സിപിഎം നേതൃത്വവും കേന്ദ്രത്തിലെ ബിജെപി- സംഘപരിവാര്‍ നേതൃത്വവും തമ്മില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും സതീശൻ കോട്ടയത്ത് പറഞ്ഞു.
കേരളത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയതലത്തില്‍ ബിജെപിയെ ഒറ്റപ്പെടുത്തി കോണ്‍ഗ്രസും ഇടതുപക്ഷ കക്ഷികളും ഒന്നിച്ചു നില്‍ക്കണമെന്ന തീരുമാനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ബിജെപി നേതൃത്വത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഏത് ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന നിലപാടെടുത്ത പഴയ കാല സിപിഎം നേതാക്കളുടെ പിന്‍മുറക്കാര്‍ കോണ്‍ഗ്രസ് തകര്‍ന്നാലും കുഴുപ്പമില്ല ബിജെപി ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമായി മാത്രം പാര്‍ട്ടി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: KV Thomas