കെ.​വി.​തോ​മ​സ് ഇന്ന് സോ​ണി​യാ ഗാ​ന്ധി​യെ കാണും

സോ​ണി​യാ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ച​യ്ക്ക് ശേ​ഷം തു​ട​ര്‍​ തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ.​വി​തോ​മ​സ്

news18india
Updated: March 18, 2019, 8:17 AM IST
കെ.​വി.​തോ​മ​സ് ഇന്ന് സോ​ണി​യാ ഗാ​ന്ധി​യെ കാണും
കെ വി തോമസ്
  • Share this:
ന്യൂ​ഡ​ൽ​ഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പ്ര​ഫ.​കെ.​വി.​തോ​മ​സ് ഇ​ന്ന് യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സോ​ണി​യാ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ച​യ്ക്ക് ശേ​ഷം തു​ട​ര്‍​ തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ.​വി​തോ​മ​സ്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നാ​യു​ള്ള തെ​ര​ഞ്ഞ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് കൂ​ടി​ക്കാ​ഴ്ച്ച. സ​മ​യം അ​നു​വ​ദി​ക്കാ​മെ​ന്ന് സോ​ണി​യാ ഗാ​ന്ധി​യു​ടെ ഓ​ഫീസ് കെ.​വി. തോ​മ​സി​നെ അ​റി​യി​ച്ചു.

Also read: ഡൽഹിയിൽ അവസാനവട്ട ചർച്ച; തർക്കസീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

എ​റ​ണാ​കു​ള​ത്ത് സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട സി​റ്റിം​ഗ് എം​പി പ്ര​ഫ. കെ.​വി തോ​മ​സി​നെ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് ത​ന്നെ നേ​രി​ട്ടി​ട​പെ​ട്ട് അ​നു​ന​യി​പ്പി​ച്ചി​രു​ന്നു. മ​ൻ​മോ​ഹ​ൻ സിം​ഗ്, അ​ഹ​മ്മ​ദ് പ​ട്ടേ​ൽ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തെ ഫോ​ണി​ൽ വി​ളി​ച്ചു സം​സാ​രി​ച്ചി​രു​ന്നു. സോ​ണി​യ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ വി​ളി​യെ​ത്തി​യ​ത്.
First published: March 18, 2019, 8:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading