നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പോത്തൻകോട്ടെ നോക്കുകൂലി തർക്കം: എട്ട് തൊഴിലാളികളുടെ ലേബർ കാർഡ് സസ്പെൻഡ് ചെയ്യും

  പോത്തൻകോട്ടെ നോക്കുകൂലി തർക്കം: എട്ട് തൊഴിലാളികളുടെ ലേബർ കാർഡ് സസ്പെൻഡ് ചെയ്യും

  ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പോത്തന്‍കോട് വീട് നിര്‍മാണം നടക്കുന്നതിനിടെ ചുമട്ടുതൊഴിലാളികള്‍ സംഘടിതമായെത്തി പണി തടസപ്പെടുത്തിയത്.

  nokkukooli_Pothencode

  nokkukooli_Pothencode

  • Share this:
   തിരുവനന്തപുരം: ചുമട്ടുതൊഴിലാളികള്‍ കെട്ടിട നിര്‍മാണ കരാറുകാരനെ മര്‍ദിച്ച സംഭവത്തില്‍ തൊഴിലാളി കാര്‍ഡുള്ള എട്ട് പേര്‍ക്ക് പങ്കെന്ന് തൊഴില്‍വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇവരുടെ ലേബർ കാർഡ് സസ്പെൻഡ് ചെയ്യാൻ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പോത്തന്‍കോട് വീട് നിര്‍മാണം നടക്കുന്നതിനിടെ ചുമട്ടുതൊഴിലാളികള്‍ സംഘടിതമായെത്തി പണി തടസപ്പെടുത്തിയത്.

   വീടുപണിയുടെ കരാറെടുത്ത മണികണ്ഠനെ ചുമട്ടുതൊഴിലാളികൾ മർദ്ദിക്കുകയും ചെയ്തിരുന്നു. നോക്കുകൂലി ആവശ്യപ്പെട്ട് ചിലർ തന്നെ മർദ്ദിച്ചതായും മണികണ്ഠൻ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച പൊലീസ് സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളില്‍പ്പെട്ട അഞ്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരം തൊഴില്‍ വകുപ്പും വിഷയത്തില്‍ ഇടപെട്ടത്. തൊഴിലാളി കാര്‍ഡുള്ള എട്ടുപേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് അസിസ്റ്റന്‍്റ് ലേബര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവരുടെ ലേബര്‍ കാര്‍ഡ് സസ്പെന്‍റ് ചെയ്യാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

   അതേസമയം നോക്കുകൂലിക്കെതിരെ ശക്തമായ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. നോക്കുകൂലി സാമൂഹിക വിരുദ്ധമായ നീക്കമാണെന്നും അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. അത് നേരത്തെ വ്യക്തമാക്കിയതാണ്. ആരെങ്കിലും അത്തരം നീക്കവുമായി ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിനെ ഏതെങ്കിലുമൊരു സംഘടനയുടേതായി കാണരുത്. നോക്കുകൂലി അനുവദിക്കില്ല. ഇക്കാര്യത്തില്‍ ശക്തമായ നടപടിയുമായാണ് പൊലീസ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

   Also Read- School Reopening | കുട്ടികളുടെ സുരക്ഷയ്ക്കായി പൊലീസ്; പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി; മുഖ്യമന്ത്രി

   നോക്കുകൂലിയുമായി ബന്ധപ്പെട്ട് അടുത്ത് ഉയര്‍ന്ന് വന്ന സംഭവങ്ങളിലൊന്നില്‍ ഒരു യൂണിയനിലും പെട്ടവരല്ല പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് മനസിലായത്. പക്ഷേ അവരും പറഞ്ഞത് നോക്കുകൂലിയെന്നാണ്. കിട്ടുന്നത് നേടിയെടുക്കുകയെന്ന ശ്രമമാണത്. ഇതിനെ സാമൂഹിക വിരുദ്ധ നീക്കമായാണ് കാണുന്നത്. ഇതിനെതിരെ നടപടിയെടുക്കുന്നതില്‍ അലംഭാവമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
   Published by:Anuraj GR
   First published:
   )}