നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിൽ തൊഴിൽ വകുപ്പ് പരിശോധന 

  കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിൽ തൊഴിൽ വകുപ്പ് പരിശോധന 

  സംഘർഷത്തിൽ കൂടുതൽ അറസ്റ്റിനും സാധ്യത 

  Kitex

  Kitex

  • Share this:
  തൊഴിലാളി സംഘർഷത്തിന് പിന്നാലെ കിഴക്കമ്പലം കിറ്റക്സ് കമ്പനിയിൽ (Kitex company) ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. തൊഴിൽ സാഹചര്യങ്ങളടക്കം പൊതുവായ പരിശോധന നടത്തിയെന്നും, റിപ്പോർട്ട് ഉടൻ സർക്കാറിന് കൈമാറുമെന്നും ലേബർ കമ്മീഷണർ എസ്. ചിത്ര പറഞ്ഞു. ഇന്നലെ അറസ്റ്റിലായ 10 പേരെയും കോടതിയിൽ ഹാജരാക്കും. സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ തൊഴിലാളികളെ പോലീസ് പ്രതി ചേർക്കും.

  തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് ലേബർ കമ്മീഷണർ എസ്. ചിത്ര കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിൽ എത്തി പരിശോധന നടത്തിയത്. സംഘർഷമുണ്ടായ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലെത്തി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വിവരങ്ങൾ ചോദിച്ചറിഞ്ഞു.  ഹോസ്റ്റലിൽ എത്തി വനിതാ ജീവനക്കാരിൽ നിന്നും വിവരങ്ങൾ തേടി. ജീവനക്കാരുടെ വേതനം, മറ്റ് ആനുകൂല്യങ്ങൾ, വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന രേഖകൾ എന്നിവയും ഉദ്യോഗസ്ഥർ പരിശോധിച്ചു. സംഘർഷമുണ്ടായ സമയത്തെ കൂടുതൽ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. തൊഴിലാളികൾ തന്നെ മൊബൈലിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇത് പൂർത്തിയാകുന്നതനുസരിച്ച് അനുസരിച്ചാകും കൂടുതൽ പേരെ പ്രതി ചേർക്കുക.

  സംഘർഷവുമായി ബന്ധപ്പെട്ട് ഇന്നലെ പത്തു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ അറസ്റ്റിലായ പ്രതികളെ സംഘർഷമുണ്ടായ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. 174 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

  Summary: Officials from the labour department conducted inspection in Kitex company, where a scuffle between the workers ended in chaotic incidents
  Published by:user_57
  First published: