• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തകർന്നു വീണ് തൊഴിലാളി മരിച്ചു

കൊല്ലത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തകർന്നു വീണ് തൊഴിലാളി മരിച്ചു

രണ്ടാഴ്ച്ച മുമ്പ് വാർത്ത കോൺക്രീറ്റാണ് തകർന്നു വീണത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    കൊല്ലം: ചവറയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തകർന്നുവീണ് തൊഴിലാളി മരിച്ചു. പന്മന കോലം സ്വദേശി നിസാർ ആണ് മരിച്ചത്. ചവറ പന്മന വടുതല സരിത ജംഗ്ഷന് സമീപമാണ് സംഭവം.

    കോൺക്രീറ്റിനടിയിൽ നിസാറും മറ്റൊരു തൊഴിലാളിയും കുടുങ്ങിയ നിലയിലായിരുന്നു. അഗ്നിസുരക്ഷാ സേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരാളെ രക്ഷപ്പെടുത്താനായെങ്കിലും നിസാറിനെ പുറത്തെടുത്തപ്പഴേക്കും ജീവൻ നഷ്ടമായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. രക്ഷപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
    Also Read- കൊച്ചിയിൽ പാൽ വാങ്ങാൻ സൈക്കിളിൽ പോയ 11വയസുകാരന് കഴുത്തിൽ കേബിൾ കുരുങ്ങി പരിക്കേറ്റു

    രണ്ടാഴ്ച്ച മുമ്പ് വാർത്ത കോൺക്രീറ്റാണ് തകർന്നു വീണത്. കോൺക്രീറ്റിന്റെ തട്ട് പൊളിക്കുമ്പോൾ കോൺക്രീറ്റ് പാളി അപ്പാടെ ഇളകിവീഴുകയായിരുന്നു. മുകളിലുണ്ടായിരുന്നവർ ഓടി മാറിയെങ്കിലും താഴെ നിന്നിരുന്ന നിസാറിന്റേയും ഇതര സംസ്ഥാന തൊഴിലാളിയുടേയും മുകളിലേക്കാണ് കോൺക്രീറ്റ് വീണത്.

    തൃശ്ശൂരിൽ ഇന്നുണ്ടായ മറ്റൊരു അപകടത്തിൽ, കൂറ്റന്‍ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍ വീണ് ബിഹാര്‍ സ്വദേശി മരിച്ചു. വര്‍മ്മാനന്ദ് കുമാര്‍ (19) ആണ് മരിച്ചത്.  കൊടുങ്ങല്ലൂര്‍- കുര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. വര്‍മ്മാനന്ദ് കുമാര്‍ ആണ് മരണപ്പെട്ടത്.

    Published by:Naseeba TC
    First published: