• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | പ്രസവശേഷം അബോധാവസ്ഥയിലായി; ഇരട്ടക്കുട്ടികളെ ഒരുനോക്ക് കാണാതെ കൃഷ്ണപ്രിയ യാത്രയായി

Death | പ്രസവശേഷം അബോധാവസ്ഥയിലായി; ഇരട്ടക്കുട്ടികളെ ഒരുനോക്ക് കാണാതെ കൃഷ്ണപ്രിയ യാത്രയായി

പ്രസവശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് കൃഷ്ണപ്രിയ അബോധാവസ്ഥയിലായിരുന്നു.

  • Share this:
    കോട്ടയം: ജന്മം നല്‍കിയ ഇരട്ടകുട്ടികളെ ഒരു നോക്ക് കാണുവാന്‍ സാധിക്കാതെ കൃഷ്ണപ്രിയ യാത്രയായി. തമ്പലക്കാട് പാറയില്‍ ഷാജി-അനിത ദമ്പതികളുടെ മകള്‍ കൃഷ്ണപ്രിയ(24) ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ശനിയാഴ്ചയാണ് മരിച്ചത്. കൃഷ്ണപ്രിയയുടെ ചികില്‍സയ്ക്കായി നാട്ടില്‍ സഹായധനം സ്വരൂപിക്കുന്നതിനിടെയാണ് മരണം

    ജനുവരി 29ന് മുവാറ്റുപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ കൃഷ്ണപ്രിയ അബോധാവസ്ഥയിലായി. തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരുന്നു. പ്രസവശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് കൃഷ്ണപ്രിയ അബോധാവസ്ഥയിലായി.


    അണുബാധയെതുടര്‍ന്ന് രക്തസമ്മര്‍ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും ഡോക്ടര്‍മാര്‍ പറയുന്നു. കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് മൂവാറ്റുപുഴ സ്വദേശി പ്രവീണ്‍ ഡ്രൈവിംഗ് ജോലികള്‍ ചെയ്താണ് കുടുംബം കഴിഞ്ഞുവന്നത്.

    Also Read-Accident Death | ബന്ധുവിനെ യാത്രയാക്കാന്‍ എത്തിയ യുവതി ട്രെയിനില്‍നിന്ന് വീണുമരിച്ചു

    ക്രഷറില്‍ ജോലി ചെയ്തുവന്ന പിതാവ് ഷാജിയ്ക്ക് ശ്വാസം മുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് ജോലി ചെയ്യാത്ത അവസ്ഥയിലാണ്. അമ്മ അനിത പശുവിനെ വളര്‍ത്തിയാണ് കുടുംബം കഴിയുന്നത്. സഹോദരന്‍ അനന്ദു പ്ലസ്ടുവിന് ശേഷം പഠനം തുടരാന്‍ കഴിയാതെ നില്‍ക്കുന്നു.

    കൃഷ്ണപ്രിയയുടെ ചികില്‍സയ്ക്കായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ നാട്ടുകാര്‍ സഹായഹസ്തം നീട്ടിയത്. ഇതിനായി ദം സ്വരൂപിക്കുന്നതിനിടയാണ് മരണം സംഭവിച്ചത്. കൃഷ്ണപ്രിയയയുടെ സംസ്‌കാരം ഇന്ന് തമ്പലക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും.
    Published by:Jayesh Krishnan
    First published: