ഇന്റർഫേസ് /വാർത്ത /Kerala / വിമാനയാത്രയ്ക്കിടെ അബോധാവസ്ഥയിലായ മലയാളി യാത്രക്കാരി മരിച്ചു

വിമാനയാത്രയ്ക്കിടെ അബോധാവസ്ഥയിലായ മലയാളി യാത്രക്കാരി മരിച്ചു

ഇന്നലെ പുലർച്ചെ ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രക്കാരിയാണ് മരിച്ചത്

ഇന്നലെ പുലർച്ചെ ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രക്കാരിയാണ് മരിച്ചത്

ഇന്നലെ പുലർച്ചെ ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രക്കാരിയാണ് മരിച്ചത്

  • Share this:

നെടുമ്പാശേരി : ദുബായ്- കൊച്ചി യാത്രയ്ക്കിടെ വിമാനത്തിൽ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. ഇന്നലെ പുലർച്ചെ ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ കൊച്ചിയിലെത്തിയ മണിമല വേഴാമ്പത്തോട്ടം (കൊച്ചുമുറിയിൽ) മിനി എൽസ ആന്റണി (52) ആണ് മരിച്ചത്.

യാത്രയ്ക്കിടെയാണ് മിനി അബോധാവസ്ഥയിൽ ആയത്. വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോഴേക്കും മരിച്ചു. ഭർത്താവ് റോയിയും ഈ വിമാനത്തിൽ ഉണ്ടായിരുന്നു. സംസ്കാരം പിന്നീട്. കൊച്ചുമുറിയിൽ ആന്റണിയുടെ മകളാണ്. മാതാവ്: റോസമ്മ.

ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങി: ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

പാലക്കാട്: ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങി ഭിന്നശേഷിക്കാരനായ പതിനഞ്ചുകാരന് ദാരുണാന്ത്യം. പാലക്കാട് മണലാഞ്ചേരി സ്വദേശി അബ്ദുൽ റഹ്മാന്റെ മകൻ അൽത്താഫാണ് മരിച്ചത്. സഹോദരിക്കൊപ്പം വീട്ടിൽ കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. മുട്ടിക്കുളങ്ങര ജ്യോതിനിലയം ബഡ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അൽത്താഫ്.

First published:

Tags: Death, Flight, Woman passenger