നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസ് അസോസിയേഷന്‍ നേതാവിനെതിരെ വനിത എസ്.ഐയുടെ പരാതി

  പൊലീസ് അസോസിയേഷന്‍ നേതാവിനെതിരെ വനിത എസ്.ഐയുടെ പരാതി

  • Share this:
   തൃശൂർ: പൊലീസ് അസോസിയേഷൻ നേതാവിനെതിരെ ആരോപണവുമായി വനിത എസ്ഐ രംഗത്ത്. അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ബിനു ഡേവിഡ് മാനസികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വനിത എസ്ഐ പരാതി നൽകി.

   ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ വനിത സിവില്‍ പോലീസ് ഓഫീസറോട് വനിത എസ് ഐ വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും സിവില്‍ പൊലീസ് ഓഫീസറുമായ ബിനു ഡേവിഡ് ശകാരിച്ചതായാണ് പരാതി. വെള്ളിയാഴ്ച രാത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മുറിയില്‍ വച്ചായിരുന്നു ശകാരം. തുടര്‍ന്ന് കുഴഞ്ഞു വീണ എസ് ഐയെ തൃശ്ശൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചു. ആശുപത്രിയിലെത്തിയ ശേഷവും ബിനു ഡേവിഡ് ഫോണിലൂടെ ശകാരിച്ചതിനെ തുടര്‍ന്നാണ് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

   സൗദിയിൽ സ്വദേശിവത്കരണം പിടിമുറുക്കുന്നു; പ്രവാസികൾക്ക് തിരിച്ചടി

   സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കമ്മീഷണര്‍ പറഞ്ഞു. കുന്ദംകുളം എ സി പി യ്ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും വനിത എസ് ഐ പരാതി നല്‍കിയിട്ടുണ്ട്.

   അസ്സോസിയേഷന്‍ നേതാവെങ്കിലും കീഴുദ്യോഗസ്ഥനായ സിവില്‍ പൊലീസ് ഓഫീസര്‍ വനിതാ എസ് ഐ-യെ ശകാരിച്ചതില്‍ കടുത്ത പ്രതിഷേധമാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത്. എങ്കിലും കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് വിവരം.
   First published:
   )}