നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലക്ഷദ്വീപിൽ സർക്കാർ വക ഭൂമിയുടെ കണക്കെടുക്കുന്നു ; ജനദ്രോഹ ഉത്തരവുകളുടെ തുടര്‍ച്ചയെന്ന് ദ്വീപു നിവാസികള്‍

  ലക്ഷദ്വീപിൽ സർക്കാർ വക ഭൂമിയുടെ കണക്കെടുക്കുന്നു ; ജനദ്രോഹ ഉത്തരവുകളുടെ തുടര്‍ച്ചയെന്ന് ദ്വീപു നിവാസികള്‍

  പലരും തലമുറകളായി ഉപയോഗിക്കുന്ന ഭൂമി നഷ്‍ടപ്പെടും.

  ലക്ഷദ്വീപ്

  ലക്ഷദ്വീപ്

  • Share this:
  കൊച്ചി: ലക്ഷദ്വീപിൽ സർക്കാർ വക ഭൂമിയുടെ  വിവരങ്ങൾ   ശേഖരിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം . തലമുറകളായി ദ്വീപ് നിവാസികൾ കൃഷിക്കും താമസത്തിനും ഉപയോഗിക്കുന്ന ഭൂമി നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഇവർക്കുള്ളത് .ഉത്തരവിനെ കുറിച്ച് വ്യക്തതയില്ലെന്നും ദ്വീപ് നിവാസികൾ പറയുന്നു .

  വിവിധ ദ്വീപുകളിലായി ജനങ്ങൾ കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമിയുടെ വ്യക്തമായ കണക്കെടുക്കാനാണ്  ഭരണകൂടം നിർദേശം നൽകിയിരിക്കുന്നത് . സർക്കാർ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്ന് വ്യക്തമായി കഴിഞ്ഞു. വിവിധ വകുപ്പുകളുടെ ആവശ്യത്തിനായി പൊതുജന ക്ഷേമപദ്ധതികൾക്ക് നൽകിയ ഭൂമി ഒഴികെയുള്ള മറ്റെല്ലാം തിരിച്ചു പിടിക്കാനാണ് തീരുമാനം.

  ദ്വീപിൽ ഭവന രഹിതരായവർക്കുള്ള വീടുകളുടെ നിർമ്മാണ പദ്ധതിക്ക് വേണ്ടിയാണ്  സ്ഥലം സ്ഥലം തിരിച്ചുപിടിക്കുന്നത് എന്നാണ് ഔദ്യോഗിക വ്യാഖ്യാനം . എന്നാൽ സമീപകാലത്ത്  ഭരണകൂടത്തിൽ നിന്ന് ഉണ്ടായ ജനദ്രോഹ ഉത്തരവുകളുടെ തുടർച്ചയാണിതെന്നാണ് ദ്വീപു നിവാസികൾ  പറയുന്നത് . കവരത്തി ,  ആന്ത്രോത്ത് മിനിക്കോയി അഗത്തി, കൽപ്പേനി തുടങ്ങിയ ദ്വീപുകളിലാണ് സർക്കാർഭൂമി അധികമായും ഉള്ളത് .  ഇത് ദ്വീപ് നിവാസികൾ   കൃഷിക്കും താമസത്തിനും ഉപയോഗിച്ച് വരികയുമാണ്.  നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റർക്കും ഉന്നത അധികാരികൾക്കും സങ്കടഹർജി നൽകാനുള്ള നീക്കത്തിലാണ് ദ്വീപ് നിവാസികൾ.

  നേരത്തെ പ്രഫുൽ ഖോഡ പട്ടേലിന്റെ സന്ദർശനത്തിന് പിന്നാലെ  ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉടമകളെ അറിയിക്കാതെ സ്വകാര്യഭൂമിയിൽ ഭരണകൂടം കൊടിനാട്ടിയെന്ന് പരാതി ഉയർന്നിരുന്നു. കവരത്തിയിലെ സ്വകാര്യ ഭൂമിയിൽ ആണ് അന്ന് റവന്യൂവകുപ്പ് കൊടിനാട്ടിയത്.

  2021-ൽ എൽ .ഡി. എ .ആർ . സംബന്ധിച്ച് കരടു രൂപരേഖ ലക്ഷ്യദ്വീപ് ഭരണകൂടം പുറത്തിറക്കിയിരുന്നു . ലക്ഷദ്വീപിലെ വികസന പ്രവർത്തനങ്ങൾക്ക് ആളുകളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത് . അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊണ്ടുവന്ന വിവാദ പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു ഭൂമിയേറ്റെടുക്കൽ . ഇതിനെതിരെ ലക്ഷദ്വീപിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നു വരികയായിരുന്നു .ഉടമകളുടെ പൂർണമായ അനുവാദം ഇല്ലാതെയാണ് ഭൂമി വികസന പ്രവർത്തനങ്ങൾക്ക് ഏറ്റെടുത്തത്.

  പാരമെഡിക്കലുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾക്കായാണ് തെന്നായിരുന്നു പറഞ്ഞത് . ഉടമകളുടെ അനുവാദം ഇല്ലാതെ ദ്വീപ് ഭരണകൂടം കൊടികളും മറ്റും ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള സ്ഥലം കെട്ടിത്തിരിച്ചിരുന്നു . എന്നാൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഈ കൊടികൾ ഭരണകൂടം തന്നെ നീക്കം ചെയ്തിരുന്നു . കവരത്തി ദ്വീപിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട ഇറക്കിയ ഉത്തരവും ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് മരവിപ്പിച്ചിരുന്നു . ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ സർക്കാർ ഭൂമി അളന്ന് തിരിക്കാനുള്ള നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ടുപോകുന്നത് .
  Published by:Karthika M
  First published: