നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ മലയാളമല്ല; പരിഷ്‌ക്കാരങ്ങളില്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി ഭരണകൂടം

  ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ മലയാളമല്ല; പരിഷ്‌ക്കാരങ്ങളില്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി ഭരണകൂടം

  ഭരണഘടനാനുസൃതമായി കരട് നിയമം ഇംഗ്ലീഷിലാണ് തയ്യാറാക്കേണ്ടത് മലയാളം ദ്വീപിന്റെ ഔദ്യോഗിക ഭാഷയല്ലെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു

  News18 Malayalam

  News18 Malayalam

  • Share this:
  കൊച്ചി: ലക്ഷദ്വീപിലെ പുതിയ പരിഷാകരങ്ങള്‍ക്കെതിരായ ഹര്‍ജികള്‍  തള്ളണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ എതിര്‍ സത്യാവാങ്മൂലം. വിവാദ കരടു നിയമങ്ങള്‍ക്കെതിരായി മുഹമ്മദ് ഫൈസല്‍ എം.പി നല്‍കിയ ഹര്‍ജിയിലാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സത്യവാങ്മൂലം. കരടു നിയമങ്ങളും നിയമനിര്‍മ്മാണ നടപടികളും കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല. നിയമം നിലവില്‍ വന്നാല്‍ മാത്രമെ നിയമപരമായ പരിശോധനയ്ക്ക് സാധ്യതയുള്ളൂവെന്നും ദ്വീപ് ഭരണകൂടം വിശദീകരിയ്ക്കുന്നു.

  കരടു നിയമങ്ങളില്‍ വിശാലമായ അര്‍ത്ഥത്തില്‍ ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തേടിയിരുന്നു. ഈ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച ശേഷമെ നിയമനിര്‍മ്മാണത്തിലേക്ക് എത്തുകയുള്ളു.എന്നാല്‍ കരടു നിയമങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിയ്ക്കണമെന്ന ആവശ്യം നിലനില്‍ക്കില്ല. ഭരണഘടനാനുസൃതമായി കരട് നിയമം ഇംഗ്ലീഷിലാണ് തയ്യാറാക്കേണ്ടത് മലയാളം ദ്വീപിന്റെ ഔദ്യോഗിക ഭാഷയല്ലെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.

  ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങള്‍, കൊവിഡ് വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് നേരത്തെ കോടതിയുടെ പരിഗണയ്ക്കുവന്ന ഹര്‍ജികളുടെ അതേ സ്വഭാവത്തിലുള്ളതാണ് എം.പിയുടെ ഹര്‍ജിയെന്നും ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കി.
  ബീഫ് പോലെയുള്ള മാസാഹാരങ്ങള്‍ സൂക്ഷിയ്ക്കാന്‍ ദ്വീപില്‍ സൗകര്യങ്ങളില്ല എന്ന വാദമാണ് ബീഫ് നിരോധനത്തില്‍ ഭരണകൂടം നല്‍കിയത്.നഷ്ടം കണക്കിലെടുത്താണ് ഡയറി ഫാമുകള്‍ പൂട്ടാന്‍ തീരുമാനമെടുത്തത്.ഫാമുകള്‍ നടത്തുന്നതിലൂടെ ഒരു കോടിയിലധികം രൂപ പ്രതിവര്‍ഷം സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാവുന്നു.300 ല്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഫാമില്‍ നിന്നും പാല്‍ വിതരണം ചെയ്യുന്നത്.ഇത്രയധികം നഷ്ടം  നഷ്ടം സഹിച്ച് ഒരു സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാനാവില്ല.സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ മെനു പരിഷ്‌ക്കരിച്ചത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണെന്നും ഭരണകൂടം സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

  Also Read-കേരളത്തിലെ വ്യവസായവകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവള: സാബു എം ജേക്കബ്

  ദ്വീപ് ഭരണകൂടത്തിന്റെ വിവാദ ഉത്തരവുകളില്‍ ചിലത് നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.ഡയറിഫാമുകള്‍ അടച്ചുപൂട്ടുന്നതിനും കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് മാസംഹാരം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളാണ് കോടതി സ്‌റ്റേ ചെയ്തത്.പ്രതിഷേധങ്ങള്‍ വകവെക്കാതെ പരിഷ്‌ക്കാര നടപടികളുമായി മുന്നോട്ടുനീങ്ങുന്ന ഭരണകൂടത്തിന് ശക്തമായ തിരിച്ചടിയായിരിന്നു കോടതിയുടെ സ്‌റ്റേ ഉത്തരവ്.

  അതിനിടെ ലക്ഷദ്വീപിലെ സുഹേലിയിലെ  കെട്ടിടങ്ങൾ പൊളിച്ച് നീക്കാനുള്ള നടപടി അവധി ദിനമായ ഇന്നലെ പ്രത്യേക സിറ്റിംഗ് നടത്തി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. സർക്കാർ ഭൂമിയിലെ നിർമാണം രണ്ട് ദിവസത്തിനകം നീക്കണമെന്നായിരുന്നു ഭരണകൂടത്തിൻ്റെ നോട്ടീസ്.എതിർപ്പറി യിക്കാൻ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നായിരുന്നു കവരത്തി സ്വദേശികൾ നൽകിയ ഹരജിയിലെ വാദം. ഇത് കണക്കിലെടുത്തഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ നടത്തി.

  Also Read-ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് ഐ.എന്‍.എല്‍ മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

  ലക്ഷദ്വീപ് റവന്യൂ,വാടക നിയമം 1968 പ്രകാരം ആറിനാണ് നോട്ടിസ് ലഭിച്ചതെന്ന് ഹർജിക്കാർ അറിയിച്ചു. മറുപടി നൽകാൻ ഇവർക്ക് അനുവദിച്ച സമയം ഏഴിന് വൈകിട്ട് 5 വരെയായിരുന്നു. എട്ടിന് ഹിയറിങ്ങിനു നേരിട്ടോ, പ്രതിനിധി വഴിയോ ഹാജരാകണമെന്നും നിർദേശിച്ചു. നോട്ടിസ് ലഭിച്ചതോടെ, കൂടുതൽ സമയം ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. എന്നാൽ 9ന് പൊലീസും അധികൃതരും ഷെഡുകളും കെട്ടിടങ്ങളും മാർക്ക് ചെയ്തു. 72 മണിക്കൂറിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന ലക്ഷ്യത്തിലായിരുന്നു നോട്ടിസെന്നും ഹർജിയിൽ ആരോപിക്കുന്നു.

  ശനി, ഞായർ ദിവസങ്ങളിൽ ഇവ പൊളിക്കുമെന്നു കിംവദന്തി പരന്നെന്നും അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജിയിൽ പറയുന്നു. ഭരണകൂടത്തിന്റെ നടപടി നിയമവിരുദ്ധവും നീതി നിഷേധവുമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി. നോട്ടിസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി തീർപ്പാക്കും വരെ തുടർ നടപടി സ്വീകരിക്കുന്നത് തടയണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു.
  Published by:Jayesh Krishnan
  First published:
  )}