നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലക്ഷദ്വീപിൽ ചർച്ചയ്ക്ക് കളമൊരുങ്ങുന്നു; അഡ്മിനിസ്ട്രേറ്റർ സമര നേതാക്കളെ കാണും

  ലക്ഷദ്വീപിൽ ചർച്ചയ്ക്ക് കളമൊരുങ്ങുന്നു; അഡ്മിനിസ്ട്രേറ്റർ സമര നേതാക്കളെ കാണും

  നിയമപരിഷ്കാരങ്ങളിലെ ജനങ്ങളുടെ എതിർപ്പും ബുദ്ധിമുട്ടുകളും അഡ്മിനിസ്ട്രേറ്ററെ അറിയിക്കുമെന്ന് എസ് എൽ എഫ് നേതാക്കൾ

  news18

  news18

  • Share this:
  കൊച്ചി: ഒടുവിൽ ലക്ഷദ്വീപ് വിഷയത്തിൽ  ചർച്ചയ്ക്ക് കളമൊരുങ്ങുന്നു. അഡ്മിനിസ്ട്രേറ്റർ സമര നേതാക്കളെ കാണും. ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കളുമായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൂടിക്കാഴ്ച്ച നടത്തുന്നത്.

  നിയമപരിഷ്കാരങ്ങളിലെ ജനങ്ങളുടെ എതിർപ്പും ബുദ്ധിമുട്ടുകളും അഡ്മിനിസ്ട്രേറ്ററെ അറിയിക്കുമെന്ന് എസ് എൽ എഫ് നേതാക്കൾ അറിയിച്ചു. ദ്വീപിൽ സമരം ആരംഭിച്ച ശേഷം ഇതാദ്യമയാണ് പ്രഫുൽ പട്ടേൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിക്കുന്നത്. നേരത്തെ നടത്തിയ സന്ദർശനത്തിൽ അനുമതി ചോദിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഒരാഴ്ച നീളുന്ന സന്ദർശനത്തിനായി ഇന്ന് ഉച്ചയോടെയാണ് അഡ്മിനിസ്ട്രേറ്റർ ദ്വീപിലെത്തിയത്.

  ഭരണപരിഷ്കാരങ്ങൾക്കെതിരായ പ്രതിഷേധവും നിയമ പോരാട്ടവും തുടരുന്നതിനിടെയാണ് അഡ്മിനിസ്ടേറ്റർ പ്രഫുൽ പട്ടേൽ ഇന്ന്  വീണ്ടും ലക്ഷ്ദ്വീപിലെത്തുന്നത്. അഹമ്മദാബാദിൽ നിന്ന് രാത്രി ന്  കൊച്ചിയിൽ എത്തിയ അഡ്മിനിസ്ടേറ്റർ ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് അഗത്തിയിൽ എത്തിയത്. ഒരാഴ്ച നീളുന്ന സന്ദർശനത്തിനിടെ നിലവിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും.

  പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുൽ പട്ടേലിന് അനുവദിച്ചത്. നേരത്തെ എയർഫോഴ്സിന്‍റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദർശനമെങ്കിലും  വൻ സാന്പത്തിക ധൂർത്ത് വാർത്തയായതോടെ പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിരുന്നു.
  Also Read- വലത്തേ കൈ കൊണ്ട് കിറ്റ്; ഇടത്തേ കൈ കൊണ്ട് ഫൈൻ; സർക്കാരിനെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

  നിലവിൽ ദ്വീപിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. അടുത്തിടെ കോടതിയിൽ നിന്ന് ശക്തമായ തിരിച്ചടികൾ ഏറ്റ സാഹചര്യം ഭരണകൂടത്തിന് ഉണ്ടായിട്ടുണ്ട്. ദ്വീപിൽ നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്ന ചില ഉത്തരവുകൾ പിൻവലിക്കേണ്ടിയും വന്നു. ഇതിൽ ഏറ്റവും പ്രധാനം തീരദേശ പരിപാലനനിയമം ചൂണ്ടിക്കാണിച്ചു കൊണ്ട് ഒട്ടനവധി കെട്ടിടങ്ങളും വീടുകളും പൊളിച്ചു നീക്കാനുള്ള ഉത്തരവ് പിൻവലിച്ചതാണ്.  ‌‌

  Also Read- ഉത്സവത്തിനിടെ മനുഷ്യമാംസം കഴിക്കുന്നു; വീഡിയോ പുറത്ത്; നാലു പൂജാരിമാരടക്കം 10 പേർക്കെതിരെ കേസ്

  സമരങ്ങൾ കൊടുമ്പിരി കൊണ്ടിരുന്ന കഴിഞ്ഞ തവണത്തെ സന്ദർശനം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പക്ഷെ അന്ന് നിശ്ചയിച്ചതിലും നേരത്തെ ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഗോവയിലേക്ക് മടങ്ങുകയായിരുന്നു.  ഒരു ദിവസം നേരത്തേയായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ മടക്കം.

  കൂടിക്കാഴ്ചകളും  ഔദ്യോഗിക  ചർച്ചകളും നേരത്തെ തന്നെ പൂർത്തിയാക്കിയതിനാൽ ഒരു ദിവസം മുമ്പേ തന്നെ മടങ്ങാൻ  അഡ്മിനിസ്ട്രേറ്റർ തീരുമാനിക്കുകയായിരുന്നു. അന്ന് അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ എത്തിയ ദിവസം മുതൽ പ്രതിഷേധങ്ങളും തുടർന്നു.

  പ്രഫുൽ പട്ടേൽ നേരത്തെ  മടങ്ങുമെന്ന  വിവരം പുറത്തുവന്നതോടെ  വിളക്ക് അണക്കൽ സമരവും ദ്വീപ് നിവാസികൾ നടത്തി. അഡ്മിനിസ്ട്രേറ്റർ സന്ദർശനം പൂർത്തിയാക്കി ദ്വീപിൽ നിന്നും തിരിച്ച് പോകുന്നത് വരെ സമരം തുടരാൻ സേവ് ലക്ഷദ്വീപ് ഫോറവും ആഹ്വാനം ചെയ്തിരുന്നു.

  സമരങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടയിലും തൻറെ നിലപാടിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന സൂചനയാണ് അന്നും അഡ്മിനിസ്ട്രേറ്റർ നൽകിയത്. സേവ് ലക്ഷദീപ് ഫോറം പ്രവർത്തകർ  അഡ്മിനിസ്ട്രേറ്ററുമായി  കൂടിക്കാഴ്ചയ്ക്ക്  ശ്രമിച്ചുവെങ്കിലും  നടന്നില്ല. ഇപ്പോഴുള്ള സന്ദർശനം വികസനം വിലയിരുത്തനാണെന്ന് പറയുമ്പോഴും ദ്വീപിൽ ആശങ്കകൾ ഉയരുകയാണ്.
  Published by:Naseeba TC
  First published: