HOME » NEWS » Kerala » LAKSHADWEEP ADMINISTRATORS ACTIONS ARE NARROW MINDED SAID BY CM PINARAYI VIJAYAN

'ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ സങ്കുചിത താല്‍പര്യങ്ങള്‍ വഴങ്ങിക്കൊണ്ടുള്ളത്:' മുഖ്യമന്ത്രി

ലക്ഷദ്വീപില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്നും അവിടുത്തെ ജനങ്ങളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

News18 Malayalam | news18-malayalam
Updated: May 24, 2021, 7:39 PM IST
'ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ സങ്കുചിത താല്‍പര്യങ്ങള്‍ വഴങ്ങിക്കൊണ്ടുള്ളത്:' മുഖ്യമന്ത്രി
pinarayi vijayan
  • Share this:
തിരുവനന്തപുരം: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്ന നടപടികള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്നും അവിടുത്തെ ജനങ്ങളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സാഹചര്യം തീര്‍ത്തും അപലപനീയമാണെന്നും നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 'ലക്ഷദ്വീപും കേരളവും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. ഒരു ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അവര്‍. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അവര്‍ ചികിത്സയ്ക്കും മറ്റും വരാറുള്ളത്' മുഖ്യമന്ത്രി പറഞ്ഞു.

Also Read-രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ ലോക്ഡൗണ്‍ സഹായകരമായി; മുഖ്യമന്ത്രി പിണറായി വിജയന്‍

പരസ്പര സഹകരണത്തിലൂടെയാണ് ദ്വീപ് നിവാസികളും കേരളവും മുന്നോട്ട് പോകുന്നത്. ഇത് തകര്‍ക്കാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നതെന്ന് വാര്‍ത്തകളില്‍ കാണുന്നത്. അത്തരം നിലപാടുകള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

്അതേസമയം ലക്ഷദ്വീപില്‍ നടക്കുന്നത് അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യഭരണമാണെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്ററെ അടിയന്തരമായി കേന്ദ്രം തിരിച്ചുവിളിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോടും ചോദിക്കാതെയാണ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. ഇത് ദ്വീപിനെ ഒന്നാകെ തകര്‍ക്കുന്നതാണ്. കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ് നല്‍കിയതു മൂലം ലോകത്തെ തന്നെ ഏറ്റവും വലിയ ടെസ്റ്റ് പോസിറ്റീവ് നിരക്ക് ദ്വീപിലായി. ലോകം മുഴുവനും കോവിഡില്‍ മുങ്ങിയ കഴിഞ്ഞ വര്‍ഷം ദ്വീപ് ഗ്രീന്‍സോണിലായിരുന്നു.

ഗുണ്ടാ ആക്ട് ദ്വീപില്‍ നടപ്പാക്കിയത് എന്തിന് എന്ന് പോലും അറിയില്ല. വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കാന്‍ എന്ന രീതിയില്‍ ബീഫ് നിരോധനം നടപ്പിലാക്കി. മത്സ്യവും മാംസവും ആണ് ദ്വീപ് നിവാസികളുടെ പ്രധാന ഭക്ഷണം. ബീഫ് നിരോധനം നടപ്പിലാക്കിയത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങളും വെട്ടിക്കുറച്ചു . ഡയറിഫാമുകള്‍ മൃഗസംരക്ഷണത്തിന് എന്ന പേരില്‍ അടച്ചുപൂട്ടാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഗുജറാത്തിലെ പാല്‍ കമ്പനിക്ക് കടന്നു വരാന്‍ വേണ്ടിയാണിതെന്ന് എംപി ആരോപിച്ചു.

Also Read-സർക്കാർ ഒപ്പമുണ്ട്; 'കോവിഡ് വന്ന് അച്ഛനും അമ്മയും നഷ്ടപ്പെടുന്ന കുട്ടികളെ സർക്കാർ സംരക്ഷിക്കും:' മുഖ്യമന്ത്രി പിണറായി

ദ്വീപിലെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുമായുള്ള അഡ്മിനിസ്‌ട്രേറ്ററുടെ അടുപ്പം മുതലെടുത്തുകൊണ്ടാണ് ദ്വീപില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്. ഇതിന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ഉള്ള ബന്ധമാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇതിന് ഉണ്ടോ എന്ന് സംശയം ആണെന്നും എം പി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷവും ബിജെപി ഭരണത്തില്‍ ഉണ്ടായിരുന്നപ്പോള്‍ വലിയ പരിഷ്‌കാരങ്ങള്‍ ഒന്നും നടപ്പിലാക്കിയിരുന്നില്ലെന്നും മുഹമ്മദ് ഫൈസല്‍ ചൂണ്ടിക്കാട്ടി.

അതേസമയം ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ ദ്വീപ് നിവാസികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിഷേധം ശക്തമാവുകയാണ്. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍?ഗ്രസും സിപിഎമ്മും രം?ഗത്തെത്തി. 2020 ഡിസംബര്‍ വരെ കോവിഡ് കേസുകള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ ഇപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.

പുറത്തു നിന്ന് എത്തുന്നവര്‍ക്ക് രണ്ടാഴ്ച ക്വാറന്റീന് ശേഷം ദ്വീപിലേക്ക് പ്രവേശനം എന്നതടക്കമുളള നിയന്ത്രണങ്ങള്‍ നീക്കി. ഇതടക്കം പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ഫ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കാരങ്ങളില്‍ ദ്വീപിലും പുറത്തും പ്രതിഷേധം ഉണ്ട് . രാജ്യം മുഴുവന്‍ കോവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം കോവിഡിനെ ?ദ്വീപ് സമൂഹം അകറ്റി നിര്‍ത്തിയിരുന്നു. അതില്‍ നിന്നാണ് അതിരൂക്ഷ കോവിഡ് വ്യാപനത്തിലേക്ക് എത്തിയത്.
Published by: Jayesh Krishnan
First published: May 24, 2021, 7:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories