നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയ്ക്ക് ഇന്ന് നിർണായകം; വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് മൊഴികളിൽ വൈരുധ്യമുള്ളതിനാലെന്ന് സൂചന

    രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയ്ക്ക് ഇന്ന് നിർണായകം; വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് മൊഴികളിൽ വൈരുധ്യമുള്ളതിനാലെന്ന് സൂചന

    നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഐഷ സുൽത്താനയെ മൂന്നു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. മൊഴികളുടെ  പരിശോധനകൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

    ഐഷ സുൽത്താന

    ഐഷ സുൽത്താന

    • Share this:
    കൊച്ചി:  രാജ്യദ്രോഹക്കേസിൽ ഐഷാ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ആദ്യദിവസം നൽകിയ മൊഴികൾ പരിശോധിച്ച ശേഷമാണ് വീണ്ടും ഹാജരാകണമെന്ന് ലക്ഷദ്വീപ് പൊലീസ് ആവശ്യപ്പെട്ടത്. രാവിലെ കവരത്തി പൊലീസ് ഹെഡ് ക്വോർട്ടേഴ്‌സിലാണ് ചോദ്യം ചെയ്യൽ.

    ആദ്യദിവസം നൽകിയ മൊഴികൾ പരിശോധിച്ച് നോക്കും വരെ ദ്വീപിൽ തങ്ങാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി ഇന്ന്  അവസാനിക്കുകയാണ്. രാവിലെ  10.30ന് കവരത്തി പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ഹാജരാകാനാണ് ഇവർക്ക് നല്കിയ നോട്ടീസിൽ പറയുന്നത്.

    നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഐഷ സുൽത്താനയെ മൂന്നു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. മൊഴികളുടെ  പരിശോധനകൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബയോ വെപ്പൺ എന്ന പരാമർശത്തിൽ തൃപ്തികരമായ രീതിയിൽ വിശദീകരണം നൽകിയതായി ആദ്യ ചോദ്യം ചെയ്യലിന് ശേഷം ഇവർ പറഞ്ഞിരുന്നു.

    Also Read- മാംസ്യ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ലക്ഷദ്വീപിലില്ലെന്ന് കേന്ദ്രം; വാദം അംഗീകരിക്കാതെ ഹൈക്കോടതി

    ഐഷ സുൽത്താനയുടെ മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയെങ്കിലും കേസിൽ അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ ഇടക്കാല ജാമ്യം നല്‍കണം. ഒരാഴ്ചയാവും ഇടക്കാല ജാമ്യത്തിന്റെ കാലാവധിയെന്നും 50,000 രൂപയുടെ ബോണ്ടിന് കീഴ്‌ക്കോടതി ജാമ്യം നല്‍കണമെന്നുമാണ് ഹൈക്കോടതി ഉത്തരവ്.

    അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ക്ക് അഭിഭാഷകന്റെ സാന്നിധ്യമുണ്ടാകണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചു അഭിഭാഷകനൊപ്പമാണ് അവർ ദ്വീപിൽ തുടരുന്നത്. ഇതിനിടെ ക്വറന്റീൻ ലംഘനം ആരോപിച്ച് ജില്ലാ കളക്ടർ ഐഷാ സുൽത്താനയക്ക് നോട്ടീസ് നൽകിയിട്ടുണ്ട് നിയമലംഘനം തുടർന്നാൽ നടപടിയെടുക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

    ഒരു ചാനലിൽ നടത്തിയ  പരാമർശങ്ങളുടെ പേരിൽ ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഷ സുൽത്താനയ്ക്ക്  എതിരെ കേസ് എടുത്തത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ 'ബയോവെപ്പണ്‍' എന്ന പരാമർശം ഉന്നയിച്ചത് ചോദ്യം ചെയ്ത് ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി.

    Also Read- ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

    രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒന്നാം കോവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത് കോവിഡ് വ്യാപനത്തിന് കാരണമായിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ  പരമാര്‍ശങ്ങള്‍.

    രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും അംഗീകരിക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സർക്കാരിനെതിരായ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാന്‍ കാരണമായതായി എഫ്.ഐ.ആറില്‍ പറയുന്നു.

    പൊലീസ് എഫ്.ഐ.ആറില്‍ പറയുന്ന തരത്തില്‍ രാജ്യദ്രോഹക്കുറ്റം ചെയ്തിട്ടില്ലെന്നാണ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കവെ ഐഷ കോടതിയില്‍ വാദിച്ചത്. ഭരണകൂടത്തിന് എതിരായ വിമര്‍ശനം രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന സുപ്രീംകോടതി അടുത്തിടെ സ്വീകരിച്ച നിലപാടുകളും ഐഷ ചൂണ്ടിക്കാട്ടി. ചാനല്‍ ചര്‍ച്ചയ്ക്കിടെ ആശയവിനിമയം തകരാറിലായതിനാല്‍ ചില തകരാറുകള്‍ ഉണ്ടായെന്നും ഐഷ പറഞ്ഞു.
    Published by:Rajesh V
    First published:
    )}