ഇന്റർഫേസ് /വാർത്ത /Kerala / ലക്ഷദ്വീപ്: അസത്യപ്രചരണം അവസാനിപ്പിക്കണം; ദേശസുരക്ഷയും വികസനവുമാണ് മോദി സർക്കാരിന്‍റെ നയം: കെ. സുരേന്ദ്രൻ

ലക്ഷദ്വീപ്: അസത്യപ്രചരണം അവസാനിപ്പിക്കണം; ദേശസുരക്ഷയും വികസനവുമാണ് മോദി സർക്കാരിന്‍റെ നയം: കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

'ദ്വീപിലെ ചില ജനവാസമില്ലാത്ത സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളും മയക്കുമരുന്ന്ക്കടത്തും നടക്കുന്നുണ്ടെന്ന വാർത്ത മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത്തരം വിധ്വംസന പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ അനുവദിക്കില്ല'

  • Share this:

തിരുവനന്തപുരം: ലക്ഷദ്വീപിനെ സംബന്ധിച്ച് കേരളത്തിൽ ചിലർ നടത്തുന്ന അസത്യ പ്രചരണം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പറഞ്ഞു. ദേശസുരക്ഷയും വികസനവുമാണ് മോദി സർക്കാരിന്‍റെ നയം. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കെ സുരേന്ദ്രന്‍റെ പ്രസ്താവന പൂർണരൂപം

ലക്ഷദ്വീപിനെ സംബന്ധിച്ച് കേരളത്തിൽ ചിലർ നടത്തുന്ന അസത്യ പ്രചരണം അവസാനിപ്പിക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. ദേശസുരക്ഷയും വികസനവുമാണ് മോദി സർക്കാരിന്‍റെ നയം. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യം. അഡ്മിനിസ്ട്രേറ്റർ പ്രവർത്തിക്കുന്നത് ഇതിന് വേണ്ടിയാണ്. ദ്വീപിലെ ചില ജനവാസമില്ലാത്ത സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളും മയക്കുമരുന്ന്ക്കടത്തും നടക്കുന്നുണ്ടെന്ന വാർത്ത മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത്തരം വിധ്വംസന പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ അനുവദിക്കില്ല. എന്നാൽ ഇതെല്ലാം ഒരു മതവിഭാഗത്തിന് എതിരാണെന്ന് വരുത്തിതീർക്കാനാണ് കേരളത്തിലെ ചിലർ ശ്രമിക്കുന്നത്. കവരത്തി വിമാനത്താവളത്തിന്‍റെ വികാസത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെ തുരങ്കം വെക്കുകകയാണ് ഇവരുടെ ലക്ഷ്യം. കവരത്തി വിമാനത്താവളത്തിന്‍റെ വികസനം യാഥാർത്ഥ്യമാവുന്നതോടെ ലക്ഷദ്വീപിന്‍റെ മുഖച്ഛായ മാറും. ദ്വീപിനെ രാജ്യാന്തര നിലവാരമുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. വർഗീയ ലക്ഷ്യത്തോടെ അസത്യം പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ലക്ഷദ്വീപിന്‍റെ വികസനമുരടിപ്പാണ്. ഗുജ്റാത്തുകാരനാണെന്ന ഒറ്റ കാരണത്താലാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ചിലർ എതിർക്കുന്നത്. കേരളത്തിലിരുന്ന് വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാൻ വേണ്ടി ചിലർ ലക്ഷദ്വീപിന്‍റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

അതേസമയം ലക്ഷദ്വീപിൽ നടക്കുന്നത് അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യഭരണം എന്ന്  ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ. അഡ്മിനിസ്ട്രേറ്ററെ  അടിയന്തരമായി കേന്ദ്രം തിരിച്ചുവിളിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോടും ചോദിക്കാതെയാണ്  പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. ഇത് ദ്വീപിനെ ഒന്നാകെ തകർക്കുന്നതാണ്. കോവിഡ് പ്രോട്ടോക്കോളിൽ ഇളവ് നൽകിയതു മൂലം ലോകത്തെ തന്നെ ഏറ്റവും വലിയ  ടെസ്റ്റ് പോസിറ്റീവ് നിരക്ക് ദ്വീപിലായി. ലോകം മുഴുവനും കോവിഡിൽ മുങ്ങിയ കഴിഞ്ഞ വർഷം ദ്വീപ് ഗ്രീൻസോണിലായിരുന്നു.

ഗുണ്ടാ ആക്ട് ദ്വീപിൽ നടപ്പാക്കിയത് എന്തിന് എന്ന് പോലും അറിയില്ല. വളർത്തു മൃഗങ്ങളെ സംരക്ഷിക്കാൻ എന്ന രീതിയിൽ  ബീഫ് നിരോധനം നടപ്പിലാക്കി.  മത്സ്യവും മാംസവും ആണ് ദ്വീപ് നിവാസികളുടെ പ്രധാന ഭക്ഷണം. ബീഫ് നിരോധനം നടപ്പിലാക്കിയത് കടുത്ത  പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതോടൊപ്പം ജില്ലാ പഞ്ചായത്തിൻറെ അധികാരങ്ങളും വെട്ടിക്കുറച്ചു . ഡയറിഫാമുകൾ മൃഗസംരക്ഷണത്തിന് എന്ന പേരിൽ അടച്ചുപൂട്ടാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഗുജറാത്തിലെ പാൽ കമ്പനിക്ക്  കടന്നു വരാൻ വേണ്ടിയാണിതെന്ന് എംപി ആരോപിച്ചു.

You may also like:സീരിയൽ സെൻസറിംഗ്: സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കും എന്ന് മന്ത്രി സജി ചെറിയാൻ

അതേസമയം ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിന്റെ  നിയമപരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രതിഷേധം ശക്തമാവുകയാണ്. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസും സിപിഎമ്മും രം​ഗത്തെത്തി. 2020 ഡിസംബർ വരെ കോവിഡ് കേസുകൾ കാര്യമായി റിപ്പോർട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.

First published:

Tags: Bjp, K surendran, Kerala news, Lakshadweep, Lakshadweep row