• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

"അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയെന്നത് കെട്ടു കഥ"

news18india
Updated: November 6, 2018, 8:38 PM IST
news18india
Updated: November 6, 2018, 8:38 PM IST
ശബരിമലയിലെ മൂർത്തി നൈഷ്ഠിക ബ്രഹ്മചാരിയെന്നത് തല്പര കക്ഷികൾ അടുത്ത കാലത്തു കെട്ടി ചമച്ച കഥയെന്ന് എഴുത്തുകാരിയായ ലക്ഷ്മി രാജീവ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെഴുതിയ തുറന്ന കത്തിലാണ് ഇവർ നിശിത വിമർശനം ഉന്നയിക്കുന്നത്. 'ആറ്റുകാൽ അമ്മ: ദി ഗോഡ്സ് ഓഫ് മില്യൻസ്' എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലക്ഷ്മി.

"ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുന്നില്ലയെന്നതിനു തെളിവുകളുണ്ട്. ധ്യാന മന്ത്രമായ സ്നിഗ്ധരാള... കുടുംബസമേതമുള്ള ധർമ്മ ശാസ്താവിനെ പ്രകീർത്തിക്കുന്നതാണ്. നൈഷ്ഠിക ബ്രഹ്മചാരിയെങ്കിൽ സാത്വിക സ്വഭാവമാണ്. മുല്ല, പിച്ചി പോലുള്ള പുഷ്പങ്ങൾ നിഷിദ്ധമാണ്. ശബരിമലയിൽ ഇതൊക്കെ അർപ്പിക്കാറുണ്ട്. ഉഗ്ര മൂർത്തികൾക്കുള്ള പാനകമാണ് അത്താഴ പൂജക്ക്‌. വിവാഹിതനായ ശാസ്താവിന്റെ വാജിവാഹനമാണ് കൊടിക്കൂറയിൽ മുദ്രണം ചെയ്തിട്ടുള്ളത്. പതിനെട്ടാം പടിയുടെ ഇരുവശത്തും ധർമ്മശാസ്താവിന്റെ വാഹനമായ പുലിയും ആനയുമാണ്. ശീവേലി വിഗ്രഹം ശാസ്താവും ഭാര്യയുമാണ്. മകരസംക്രമണത്തിനു സമർപ്പിക്കുന്ന തിരുവാഭരണത്തിൽ ഭാര്യമാരായ പൂർണയും പുഷ്കലയുമുണ്ട്. മാസമുറ പ്രായത്തിലെ മാളികപ്പുറത്തമ്മയെ അമ്പല പരിസരത്തു പ്രതിഷ്ഠിച്ചിട്ടുണ്ട്"

ശബരിമലയില്‍ ആർ.എസ്.എസിന് സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്ന് ചെന്നിത്തല
Loading...

ലക്ഷ്മിയുടെ വാദം അനുസരിച്ചു മുൻകാലങ്ങളിൽ എല്ലാ പ്രായത്തിലെ സ്ത്രീകളും പ്രവേശിച്ചിരുന്നു. "മലയാള മാസാരംഭത്തിൽ 10 മുതൽ 50 വയസ്സ് വരെയുള്ള പ്രായത്തിലെ സ്ത്രീകൾ പ്രവേശിച്ചിരുന്നു. തിരക്ക് കൂടിയ മണ്ഡല പൂജ, മകര വിളക്ക് കാലങ്ങളിൽ മാത്രമാണ് അവർ അതൊഴിവാക്കിയിരുന്നത്. ഒരു പ്രത്യേക പ്രായ പരിധിയിലെ സ്ത്രീകൾക്ക് വിലക്കു വന്നത് 90കളിൽ വന്ന ഹൈക്കോടതി ഉത്തരവിന് ശേഷമാണ്. അത്തരം വിലക്കുകളൊന്നും പണ്ടു കാലത്തു ഇല്ലായിരുന്നെന്നു കോടതി തന്നെ നിരീക്ഷിക്കുന്നു. സ്വാധീനമുള്ള വിഭാഗങ്ങളിലെ സ്ത്രീകൾ 1991 നു ശേഷവും പൂജാരിമാരുടെ ഒത്താശയോടു കൂടി രഹസ്യമായി പോയിരുന്നു. അതിനാൽ മാസമുറയുള്ള പ്രായത്തിലെ സ്ത്രീകളെ ഒഴിവാക്കുകയെന്ന ആവശ്യം ഉദിക്കുന്നതേയില്ല. മാസമുറ പ്രായത്തിലെ സ്ത്രീകളെ കാണുന്നത് കരുത്തനായ ദൈവത്തിന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നുള്ളത് നിന്ദയാണ്. സ്ത്രീത്വത്തിനിതു അപമാനമെന്ന് പറയേണ്ടതില്ല," ലക്ഷ്മി പറയുന്നു.

ശബരിമലയിൽ മനുഷ്യാവകാശ ധ്വംസനമെന്ന് ശ്രീധരൻപിള്ള

റിവ്യൂ ഹർജി വിധി കാത്തു നിൽക്കുന്നതു കൊണ്ട് സ്വയം പ്രഖ്യാപിത മത നേതാക്കളും, ചില രാഷ്ട്രീയക്കാരും അക്രമ പ്രതിഷേധങ്ങളിലൂടെ കോടതിയലക്ഷ്യം കാട്ടുകയാണ്. ജെല്ലിക്കെട്ട് രീതിയിലെ പ്രതിഷേധം ഇളക്കി വിടുന്നതിലൂടെ മതസ്പർധ വളർത്തുകയാണ് രാഹുൽ ഈശ്വർ. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യമുന്നയിച്ച വനിതാ ജേർണ്ണലിസ്റ്റുകൾ, എഴുത്തുകാർ, ആക്ടിവിസ്റ്റുകൾ എന്നിവർ മരണ, ബലാത്സംഗ ഭീഷണിയും സമൂഹ മാധ്യമങ്ങളിലൂടെ വാക്കുകൾ കൊണ്ടതിക്ഷേപവും നേരിടുന്നു. ഏതാനും സ്ത്രീകളെ മുൻനിർത്തി ഹൈന്ദവ സ്ത്രീകളെല്ലാം ഈ പ്രവേശനത്തിനെതിരെന്നു പറഞ്ഞു നടത്തുന്ന റാലികളും വാസ്തവമല്ല. ഇത്രയും പറഞ്ഞു സുപ്രീം കോടതിയോടും പ്രധാന മന്ത്രിയോടും അവർ ആവശ്യങ്ങൾ ഉന്നയിക്കുന്നു. അക്രമങ്ങളിലൂടെ കോടതിയെയും ഭരണഘടനയെയും ധിക്കരിച്ചവർക്കെതിരെ നിയമ നടപടിയെടുക്കണം. ശബരിമയിൽ പോകാനും ദർശനം നടത്താനും ആഗ്രഹിക്കുന്ന മാസമുറ പ്രായത്തിലുള്ള സ്ത്രീകൾക്ക് കോടതി ഉത്തരവ് നടപ്പാക്കി സുരക്ഷ ഉറപ്പാക്കണം.
First published: November 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍