സർക്കാർ സമ്മർദത്തിന് വഴങ്ങുന്നു; കാർട്ടൂൺ അവാർഡ് പുനഃപരിശോധിക്കാൻ ലളിതകലാ അക്കാദമി

പുനഃപരിശോധന ആവശ്യമാണെന്ന് അക്കാദമിക്ക് ബോധ്യമായിട്ടുണ്ടെന്ന് അക്കാദമി സെക്രട്ടറി

cartoon_lalithakala academy

cartoon_lalithakala academy

 • News18
 • Last Updated :
 • Share this:
  തൃശൂർ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിമർശിക്കുന്ന കാർട്ടൂണിനു നൽകിയ അവാർഡ് പുനഃപരിശോധിക്കാൻ ലളിതകലാ അക്കാദമി തീരുമാനം. സർക്കാർ സമ്മർദത്തിന് വഴങ്ങിയാണ് പ്രഖ്യാപിച്ച അവാർഡ് പിൻവലിക്കാൻ അക്കാദമി ഒരുങ്ങുന്നത്. സർക്കാർ നിലപാട് നടപ്പാക്കാൻ അക്കാദമി ബാധ്യസ്ഥമാണെന്ന് സെക്രട്ടറി പൊന്ന്യം ചന്ദ്രൻ പറഞ്ഞു.

  കെ കെ സുഭാഷിന്റെ 'വിശ്വാസം രക്ഷതി' കാര്‍ട്ടൂണിനാണ് കേരള ലളിതകലാ അക്കാദമി ഈ വർഷം അവാർഡ് നൽകിയത്. മതവിശ്വാസികളെ അവഹേളിക്കുന്ന കാർട്ടൂണിന് അവാർഡ് നൽകിയതിനോട് യോജിപ്പില്ലെന്ന് മന്ത്രി എ കെ ബാലനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയതോടെ അക്കാദമി കുരുക്കിലായി. എങ്കിലും അവാർഡ് പുനഃപരിശോധിക്കില്ലെന്ന് അക്കാദമി എക്സിക്യൂട്ടീവ്, ജനറൽ കൗൺസിൽ യോഗങ്ങൾ തീരുമാനമെടുത്തു. എന്നാൽ ഇപ്പോൾ അക്കാദമി മുൻ അഭിപ്രായങ്ങളിൽ നിന്ന് പൂർണമായി പിന്നോട്ടടിച്ചു.

  അവാർഡ് തീരുമാനം പുനഃപരിശോധിക്കാമെന്ന് കാട്ടി സാംസ്കാരിക മന്ത്രിക്ക് കത്ത് നൽകിയതായി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ പറഞ്ഞു. സർ‌ക്കാർ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. സർക്കാർ നയം നടപ്പാക്കാൻ അക്കാദമി ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു. മുൻ നിലപാട് ചൂണ്ടിക്കാട്ടിയപ്പോൾ അഭിപ്രായം സ്ഥായിയല്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. പുനഃപരിശോധന ആവശ്യമാണെന്ന് അക്കാദമിക്ക് ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം നിൽക്കുമെന്ന് അവകാശപ്പെടുന്ന ഇടതു സർക്കാർ അക്കാദമിയെ സമ്മർദ്ദത്തിലാക്കി കാർട്ടൂൺ അവാർഡ് പിൻവലിപ്പിക്കുന്നത് പുതിയ വിവാദങ്ങൾക്കു കാരണമാകും.

  First published:
  )}