• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് കൈവശം വച്ചിരുന്ന നാലേക്കര്‍ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു

കൊല്ലത്ത് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് കൈവശം വച്ചിരുന്ന നാലേക്കര്‍ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു

നഗര മധ്യത്തില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയത്.

  • Share this:
    കൊല്ലത്ത് (Kollam) വീണ്ടും ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ് (Revenue Department). ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് (Harrison Malayalam Plantations) രേഖകളില്ലാതെ കൈവശം വച്ചിരുന്ന നാലേക്കര്‍ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു. നഗര മധ്യത്തില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയത്. നേരത്തെ പാട്ടവ്യവസ്ഥ ലംഘിച്ചതിന് വൈഎംസിഎ (YMCA) കെട്ടിടവും ഭൂമിയും ഏറ്റെടുത്തിരുന്നു.

    Also Read- Governor Arif Mohammad Khan| 'ചാൻസലർ പദവി വേണമെങ്കിൽ മുഖ്യമന്ത്രിക്ക്​ ഏറ്റെടുക്കാം'; ഗവർണറുടേത് അസാധാരണ പ്രതിഷേധം

    കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസ് ബ്ലോക്ക് നമ്പര്‍ 189 ല്‍ ഉള്‍പ്പെട്ട നാലേക്കര്‍ നാലു സെന്റ് ഭൂമിയാണ് റവന്യൂ വകുപ്പ് ഏറ്റെടുത്തത്. മുന്‍പ് ബ്രിട്ടീഷ് പൗരന്മാരുടെ ഉടമസ്ഥതയിലായിരുന്നു വസ്തു. പിന്നീട് ഇവര്‍ രാജ്യം വിട്ടതോടെ ഹാരിസണ്‍ മലയാളം ഭൂമി കൈവശപ്പെടുത്തി. രേഖകളില്ലാതെയായിരുന്നു കമ്പനി നടപടിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദീര്‍ഘകാലം കരമടയ്ക്കുകയും ചെയ്തില്ല. ഏറ്റെടുക്കലിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിയിച്ചെങ്കിലും ഉടമസ്ഥാവകാശം ഉന്നയിച്ച് ആരും എത്തിയിരുന്നില്ല. ഭൂരേഖ തഹസില്‍ദാര്‍ ശശിധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി നോട്ടീസ് പതിച്ചു. കേരള എസ് ചീറ്റ്സ് ആൻഡ് ഫോർ ഫീച്ചേഴ്സ് ആക്ട് വകുപ്പ് പതിനൊന്ന് എഫ് പ്രകാരമാണ് ഏറ്റെടുക്കൽ. ഉപേക്ഷിക്കപ്പെട്ട ഭൂമിയാണ് ഈ ആക്ടിന് കീഴിൽ ഉൾപ്പെടുന്നത്.

    Also Read- Ali Akbar | ഇനി ഹിന്ദുധര്‍മ്മത്തിലേക്ക് ; മതം ഉപേക്ഷിച്ചതിന് പിന്നാലെ പേര് മാറ്റി അലി അക്ബര്‍

    നാശോന്മുഖമായ കെട്ടിടം ഉള്‍പ്പെടുന്ന ഭൂമിയിലെ കാവല്‍ക്കാരന് മാസംതോറും ശമ്പളം ലഭിച്ചിരുന്നെങ്കിലും തുക നല്‍കുന്നത് ആരാണെന്നതില്‍ അദ്ദേഹത്തിനും വ്യക്തതയില്ല. ജില്ലാ ജയിലിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം കൈമാറാനാണ് റവന്യൂ വകുപ്പ് തീരുമാനം. ഈ വര്‍ഷമാദ്യം ഈസ്റ്റ് വില്ലേജില്‍ വൈഎംസിഎ കെട്ടിടവും ഭൂമിയും റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്നു. ആറു കോടി രൂപ പാട്ടക്കുടിശ്ശിക വരുത്തിയതിന് പിന്നാലെയായിരുന്നു അന്നത്തെ നടപടി.

    Also Read- Muslim League| 'വ്യക്തിപരമായ പരാമർശങ്ങൾ വന്നത് ന്യായീകരിക്കുന്നില്ല, റിയാസിനെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു': സാദിഖലി തങ്ങൾ
    Published by:Rajesh V
    First published: