നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിലം നികത്താന്‍ വ്യാജ ഉത്തരവ്; ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ പൊലീസില്‍ പരാതി നല്‍കി

  നിലം നികത്താന്‍ വ്യാജ ഉത്തരവ്; ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ പൊലീസില്‍ പരാതി നല്‍കി

  തൃശ്ശൂര്‍ മതിലകത്ത് മൂളംപറമ്പില്‍ വീട്ടില്‍ ഹംസ എന്നയാളുടെയും ബന്ധുക്കളുടെയും പേരില്‍ എറണാകുളം ചൂര്‍ണിക്കരയിലുള്ള 25 സെന്റ് സ്ഥലം തരംമാറ്റുന്നതിന് വേണ്ടിയാണ് വ്യാജ ഉത്തരവുണ്ടാക്കിയത്.

  യു.വി ജോസ്

  യു.വി ജോസ്

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: തണ്ണീര്‍ത്തടം പുരയിടമാക്കി മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയ സംഭവത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ യു.വി ജോസ് പൊലീസില്‍ പരാതി നല്‍കി. എറണാകുളം ചൂര്‍ണിക്കര വില്ലേജിലെ 25 സെന്റ് നിലം നികത്താനായാണ് കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയത്. മ്യൂസിയെ പൊലീസ് സ്റ്റേഷനിലാണ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ പരാതി നല്‍കിയത്.

   സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്കും കത്തു നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വ്യാജരേഖ നിര്‍മ്മിച്ചതെന്നാണ് വിവരം. ഇതിനായി ഒരുസംഘം പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റില്‍നിന്ന് യഥാര്‍ഥ നമ്പര്‍ സംഘടിപ്പിച്ചാണ് വ്യാജ ഉത്തരവ് നിര്‍മ്മിച്ചിരിക്കുന്നത്. കമ്മിഷണറേറ്റിലെ ഓഫീസ് സീലും ഉത്തരവ് ഒപ്പിട്ട സീനിയര്‍ സൂപ്രണ്ടിന്റെ ഒപ്പുള്ള ഉത്തരവിലുണ്ട്.

   Also Read പീഡനക്കേസില്‍പ്പെട്ട കൗണ്‍സിലറെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല; ആരോപണം നിഷേധിച്ച് മന്ത്രി കെ.ടി ജലീല്‍

   തൃശ്ശൂര്‍ മതിലകത്ത് മൂളംപറമ്പില്‍ വീട്ടില്‍ ഹംസ എന്നയാളുടെയും ബന്ധുക്കളുടെയും പേരില്‍ എറണാകുളം ചൂര്‍ണിക്കരയിലുള്ള 25 സെന്റ് സ്ഥലം തരംമാറ്റുന്നതിന് വേണ്ടിയാണ് വ്യാജ ഉത്തരവുണ്ടാക്കിയത്. ഹംസ ഇതിന് അപേക്ഷിച്ചിരുന്നു. ഭേദഗതിചെയ്ത നെല്‍വയല്‍-തണ്ണീര്‍ത്തട നിയമപ്രകാരം ഇത് പരിഗണിക്കപ്പെടില്ലെന്ന് കണ്ടപ്പോഴാണ് വ്യാജ ഉത്തരവ് ഹാജരാക്കിയത്.

   First published: