• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിലങ്ങാടും ഈരാറ്റുപേട്ടയിലും പാലക്കാട് കരിമ്പയിലും ഉരുള്‍പൊട്ടല്‍

ഇന്നലെ ഉരുള്‍പൊട്ടിയ വയനാട് മേപ്പാടിയില്‍ അമ്പതോളംപേരെ കാണാതായതായാണ് റിപ്പോര്‍ട്ടുകള്‍

news18
Updated: August 9, 2019, 7:48 AM IST
വിലങ്ങാടും ഈരാറ്റുപേട്ടയിലും പാലക്കാട് കരിമ്പയിലും ഉരുള്‍പൊട്ടല്‍
landslide
news18
Updated: August 9, 2019, 7:48 AM IST
കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായതിനു പിന്നാല വിവിധയിടങ്ങിള്‍ ഉരുള്‍പൊട്ടി. വടകര വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നുവീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. ഇവിടെ നാലുപേരെ കാണാതായതാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്‌സിനും തഹസീല്‍ദാര്‍ക്കും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം സ്ഥലത്തെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഈരാറ്റുപേട്ട അടുക്കത്തും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. പാലായില്‍ റവന്യൂ, പോലീസ് അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയാണ്. കനത്ത മഴയില്‍ പാലാക്കാടിന്റെ വിവിധയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്.

Also Read: ട്രെയിന്‍ ഗതാഗതം താറുമാറായി; വൈകിയോടുന്ന ട്രെയിനുകളും റദ്ദ് ചെയ്തവയും

പാലക്കാട് കരിമ്പയിലും പാലക്കയത്തുമാണ് ഉരുള്‍പൊട്ടിയത്. കരിമ്പയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന നാല് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇന്നലെ ഉരുള്‍പൊട്ടിയ വയനാട് മേപ്പാടിയില്‍ അമ്പതോളംപേരെ കാണാതായതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്നുരാവിലെ ആറുപേരാണ് മരിച്ചത് .എടവണ്ണ ഒതായിയില്‍ വീട് ഇടിഞ്ഞു വീണ് നാല് പേരും കുറ്റ്യാടിയില്‍ ഒഴുകില്‍പ്പെട്ട് രണ്ട് പേരുമാണ് മരിച്ചത്.

First published: August 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...