• HOME
  • »
  • NEWS
  • »
  • kerala
  • »
  • Landslide | കണ്ണൂരിൽ രണ്ടിടത്ത് ഉരുൾ പൊട്ടൽ; കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു, ഗതാഗതം സ്തംഭിച്ചു

Landslide | കണ്ണൂരിൽ രണ്ടിടത്ത് ഉരുൾ പൊട്ടൽ; കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു, ഗതാഗതം സ്തംഭിച്ചു

നെടുംപൊയിൽ ചുരത്തിലും കണിച്ചാർ പഞ്ചായത്തിലെ മേലെ വെള്ളറയിലും ഉരുൾ പൊട്ടൽ

  • Last Updated :
  • Share this:
    കണ്ണൂരിൽ രണ്ടിടത്ത് ഉരുൾ പൊട്ടൽ (landslide). നെടുംപൊയിൽ ചുരത്തിലും കണിച്ചാർ പഞ്ചായത്തിലെ മേലെ വെള്ളറയിലുമാണ് ഉരുൾ പൊട്ടിയത്. താഴെ വെള്ളറയിൽ അഞ്ച് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നെടുപൊയിൽ മാനന്തവാടി റോഡിൽ ഗതാഗതം സ്തംഭിച്ചു. പൂളക്കുറ്റി വെള്ളറയില്ലാണ് വീണ്ടും ഉരുള്‍പൊട്ടിയത്. താഴെ വെള്ളറ കോളനിവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

    വൈകുന്നേരത്തോടു കൂടി കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. 21 മൈൽ, വെള്ളറ, ഏലപീടിക, നെടുംപുറം ചാൽ എന്നിവിടങ്ങളിൽ ചെളിവെള്ളം ഒഴുകി എത്തി.

    സെമിനാരിവില്ലക്ക് സമീപം വനത്തിനുള്ളിലും ഉരുള്‍പൊട്ടി. തലശേരി ബാവലി അന്തര്‍ സംസ്ഥാനപാതയിലെ ചുരം റോഡില്‍ 26ാം മൈലില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങി. വെള്ളറയില്‍ ഉരുള്‍പൊട്ടല്‍ കാഞ്ഞിരപുഴയില്‍ ക്രമാതീതമായി വെള്ളംകയറി. പുഴയോരത്തുള്ളവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

    Summary: Landslide occurred in two places in Kannur. People have been shifted to safer places. Transportation in the affected places continue to be disrupted. KSRTC buses have reportedly stranded 
    Published by:user_57
    First published: