നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു; അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിച്ചത് പത്തു മണിക്കൂറിന് ശേഷം

  മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു; അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിച്ചത് പത്തു മണിക്കൂറിന് ശേഷം

  നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡിലെ തടസം നീക്കിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇടുക്കി: മണ്ണിടിഞ്ഞു (Landslide) വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് മണിക്കൂറോളം വീട്ടില്‍ കിടന്ന് അത്യാസന നിലയിലായ രോഗി(Patient). പത്തുമണിക്കൂറിന് ശേഷമാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്. വട്ടവട സ്വാമിയാര്‍ അളകോളനിയില്‍ ലക്ഷ്മി ഗോവിന്ദനാണ്(42) വിദഗ്ദ ചികിത്സ കിട്ടാതെ മണിക്കൂറുകളോളം വീട്ടില്‍ കിടന്നത്.

   നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡിലെ തടസം നീക്കിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കോവിലൂരില്‍ നിന്നും ആദിവാസി കോളനിയായ സ്വാമിയാര്‍ അളകുടി റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത്.

   രാത്രി ഒന്‍പതു മണിയോടെയാണ് വീട്ടമ്മയ്ക്ക് രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് അവശനിലയിലായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഇറങ്ങിയെങ്കിലും മണ്ണിടിഞ്ഞ് കിടന്നതിനാല്‍ വാഹനം മുന്നോട്ട് പോകാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് വീട്ടിലേക്ക് ഇവര്‍ തിരിച്ചു മടങ്ങി.

   Also Read-MG സര്‍വകലാശാലയിലെ SFI അക്രമം; AISF വനിതാ നേതാവിന്റെ മൊഴി പാര്‍ട്ടി ഓഫീസില്‍വച്ച് എടുക്കാനാവില്ലെന്ന് പൊലീസ്

   ഞായറാഴ്ച രാവിലെ ജില്ലാ പഞ്ചായത്തംഗം സി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ നാട്ടുകാരെ സംഘടിപ്പിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങി. പത്തു മണിയോടെയാണ് തടസം നീക്കി രോഗിയെ ആശുപത്രിയിലെത്തിച്ചത്.

   പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നു; തല വെട്ടിമാറ്റി ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി

   പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്തു കൊന്ന് ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിന് മുന്നില്‍ തള്ളി. മാത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിവി ചന്ദ്രന്റെ വീട്ടിലാണ് പുച്ചകുഞ്ഞുങ്ങളെ കൊന്നു തള്ളിയത്. രണ്ടു പൂച്ചകളുടെ തലവെട്ടി മാറ്റിയ നിലയിലാണ്.

   lso Read-Mullaipperiyar | മുല്ലപ്പെരിയാർ: നടക്കുന്നത് വ്യാജ പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

   തിങ്കളാഴ്ച രാവിലെ അഞ്ചേമുക്കേലോടെയാണ് വീടിന്റെ വാതില്‍പ്പടിയില്‍ രണ്ടു പൂച്ചകളുടെ ജഡം കണ്ടത്. പിന്നീട് വീട്ടുമുറ്റത്ത് രണ്ടു പൂച്ചകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപവാസികളുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണോ പൂച്ചകളെ കൊന്നതെന്ന് സംശയമുണ്ട്.

   സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെറ്റിനറി ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പൂച്ചകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
   Published by:Jayesh Krishnan
   First published:
   )}