• HOME
  • »
  • NEWS
  • »
  • kerala
  • »
  • അച്ചൻകോവിൽ കുംഭാവുരുട്ടിയിൽ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനം തുടരുന്നു

അച്ചൻകോവിൽ കുംഭാവുരുട്ടിയിൽ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനം തുടരുന്നു

വൈകിട്ട് നാല്  മണിയോടെയാണ് ഉരുൾപൊട്ടിയത്

  • Last Updated :
  • Share this:
    കൊല്ലം: അച്ചൻകോവിൽ കുംഭാവുരുട്ടിയിൽ ഉരുൾപൊട്ടൽ. മണിക്കൂറുകൾക്ക് മുമ്പാണ് ഉരുൾപൊട്ടലുണ്ടായത്. ഒഴുക്കിൽപ്പെട്ട 12 പേരെ രക്ഷപ്പെടുത്തി. കുംഭാവുരട്ടി സന്ദർശനത്തിന് എത്തിയവരാണ് ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

    നിരവധി പേർ ഒഴുക്കിൽപ്പെട്ടതായാണ് സൂചന. ഒഴുക്കിൽപെട്ട് ആറ്റിലൂടെ ഒഴുകി വന്ന ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

    വൈകിട്ട് നാല്  മണിയോടെയാണ് ഉരുൾപൊട്ടിയതെന്നാണ് റിപ്പോർട്ടുകൾ. കുംഭാവുരട്ടി സന്ദർശനത്തിന് എത്തിയവരാണ് ഒഴുക്കിൽപ്പെട്ടത്. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.

    updating...
    Published by:Naseeba TC
    First published: