• HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Smuggling | നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട : 331 പവൻ പിടികൂടി

Gold Smuggling | നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട : 331 പവൻ പിടികൂടി

സ്വര്‍ണത്തിന് ഒരു കോടിയോളം രൂപ വിലവരും. ഷാര്‍ജയില്‍ നിന്ന് വന്ന യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

  • Share this:
കൊച്ചി :നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ (Nedumbassery Airport) വന്‍ സ്വര്‍ണ്ണ വേട്ട.331 പവൻ സ്വർണം കസ്റ്റംസ് പിടികൂടി. സ്വര്‍ണത്തിന് ഒരു കോടിയോളം രൂപ വിലവരും. ഷാര്‍ജയില്‍ നിന്ന് വന്ന യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്. കസ്റ്റംസ് (Customs)  സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ചെറുതുരുത്തി സ്വദേശിനി ഉള്‍പ്പെടെ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്. എയര്‍ ഏഷ്യയുടെയും എയര്‍ അറേബ്യയുടെയും വിമാനത്തിലാണ് ഇവര്‍ എത്തിയത് .

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ തിരിമറി; നടന്നത് 16 കോടിയുടെ തട്ടിപ്പെന്ന് കസ്റ്റംസ്

തിരുവവന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ തിരിമറിയിലൂടെ നടന്നത് 16 കോടിയുടെ തട്ടിപ്പെന്ന് കസ്റ്റംസ് 13000 യാത്രക്കാരുടെ വിവരങ്ങളാണ് എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് വാങ്ങി പ്ലസ് മാക്സ് കമ്പനിയ്ക്ക് മുന്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോര്‍ജ്ജ് നല്‍കിയതെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പ്ലസ് മാക്സ് കമ്പനിയുടെ തിരിമറിയ്ക്കായി കസ്റ്റംസ് സൂപ്രണ്ടായിരുന്ന ലൂക്ക് കെ ജോര്‍ജ്ജ് വലിയ രീതിയില്‍ വഴിവിട്ട സഹായം നല്‍കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വിദേശത്ത് നിന്നെത്തിയ യാത്രക്കാരുടെ പാസ്പോര്‍ട്ട് നമ്പര്‍ ശേഖരിച്ചു. പിന്നീട് ഒരെ നമ്പറുപയോഗിച്ച പല പേരുകളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. വലിയ തോതില്‍ മദ്യവും ഇത്തരത്തില്‍ കടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഇന്‍വോയിസും ലഭിച്ചിട്ടുണ്ട്.

Also Read- Pinarayi Vijayan | 'സംസാരിക്കേണ്ടത് മാത്രം സംസാരിച്ചാൽ മതി'; ആലപ്പുഴയിലെ സിപിഎം വിഭാഗിയതയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പിണറായി

‌വിവരങ്ങള്‍ ആവശ്യപ്പെട്ട് ലൂക്ക് ആദ്യം വിമാന കമ്പനികള്‍ക്ക് കത്ത് നല്‍കി. ഇത് ലഭിച്ചപ്പോള്‍ മലേഷ്യന്‍ കമ്പനിയ്ക്ക് കൈമാറുകയായിരുന്നു. ലൂക്കിന്റെ വായ്പ അടച്ചത് പ്ലസ് മാക്സ് കമ്പനിയാണ്. ഇക്കാര്യങ്ങളൊക്കെ വ്യക്തമാക്കി മൂന്ന് തവണ ലൂക്കിന് കസ്റ്റംസ് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

Fact Check| ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പം യുവതികൾ എത്തിയോ ? സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് പിന്നിലെ വസ്തുത എന്ത്?

ഇന്നലെയായിരുന്നു ലൂക്ക് കെ ജോര്‍ജിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ വിജിലന്‍സിന് മുന്നില്‍ ഹാജരാകാനെത്തിയപ്പോഴായിരുന്നു ലൂക്കിന്റെ അറസ്റ്റ്. ലൂക്കിനെ 14 ദിവസത്തേയ്ക്ക് സാമ്പത്തിക കുറ്റക്യത്യങ്ങള്‍ പരിഗണിയ്ക്കുന്ന കോടതി റിമാന്റ് ചെയ്തിട്ടുണ്ട്.
Published by:Jayashankar AV
First published: