നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തിലെ ഏറ്റവും വലിയ യാത്രാ ബോട്ട് കൊച്ചിയിൽ ഒരുങ്ങുന്നു

  കേരളത്തിലെ ഏറ്റവും വലിയ യാത്രാ ബോട്ട് കൊച്ചിയിൽ ഒരുങ്ങുന്നു

  കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച നിർമ്മാണം ഈ വർഷമവസാനം പൂർത്തിയാക്കും

  നിർമ്മാണം പുരോഗമിക്കുന്ന നൗക

  നിർമ്മാണം പുരോഗമിക്കുന്ന നൗക

  • Share this:
  കൊച്ചി: ഓളപ്പരപ്പിൽ ഒഴുകി നീങ്ങാൻ ഒരു വിസ്മയം കൊച്ചിയിൽ ഒരുങ്ങുന്നു. കോവിഡും ലോക്ക്ഡൗണും സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ പതറാതെ കേരളത്തിലെ ഏറ്റവും വലിയ യാത്രാബോട്ടിൻ്റെ നിർമ്മാണം കൊച്ചിയിൽ പൂർത്തിയാവുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച നിർമ്മാണം ഈ വർഷമവസാനം പൂർത്തിയാക്കും.

  കൊച്ചി ആസ്ഥാനമായ നിയോ ക്ലാസിക്ക് ക്രൂസ് ആൻഡ് ടൂർസ് ഗ്രൂപ്പിൻ്റേതാണ് സംരംഭം. കോടികൾ ചെലവു വരുന്ന പദ്ധതിക്ക് കൊച്ചി സ്വദേശിയായ നിഷിജിത് കെ. ജോൺ തുടക്കമിടുന്നത് കഴിഞ്ഞ വർഷം ലോക്ക്ഡൗണിന് തൊട്ടുമുമ്പാണ്.

  വലിയ പ്രതീക്ഷകളോടെ നിർമ്മാണത്തിന് തുടക്കമിട്ടു. തന്റെ കമ്പനിക്കുള്ള അഞ്ചു ബോട്ടുകളിൽ ഏറ്റവും തലയെടുപ്പുള്ള ഒന്നായി ഇത് മാറാൻ തന്നെ ലക്ഷ്യമിട്ടായിരുന്നു നിർമ്മാണം. ദക്ഷിണേന്ത്യയിലെ ജലാശയങ്ങളിലെ  ഏറ്റവും തലയെടുപ്പുള്ള  നൗകയായി ഇത് പേരെടുക്കുമെന്ന കാര്യത്തിൽ ഈ രംഗത്തുള്ളവർക്ക് യാതൊരുവിധ സംശയവും ഉണ്ടായിരുന്നില്ല. എന്നാൽ

  എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു കൊണ്ടാണ് കോവിഡിൻ്റെ വരവ് . ഇതോടെ പ്രതിസന്ധികൾ ഒന്നൊന്നായി വന്നു തുടങ്ങി. പ്രവർത്തനത്തിനുള്ള അനുമതിയും വാങ്ങേണ്ടി വന്നു. ഇടയ്ക്ക് നിർമ്മാണവും മുടങ്ങി.  ഏതെങ്കിലും രീതിയിൽ പദ്ധതി മുടങ്ങിയാൽ അത് തന്റെ തന്നെ സ്വപ്നങ്ങൾക്കുള്ള തിരിച്ചടിയാകുമെന്ന് നിഷിജിതിന് നന്നായി അറിയാമായിരുന്നു.  അതുകൊണ്ട് തന്നെയാണ് ആ സ്വപ്നവുമായുള്ള തുഴച്ചിലിന് അദ്ദേഹം തയ്യാറായത്. പിന്നെ കോവിഡ് പോലും തളർത്താത്ത രീതിയിലായി കാര്യങ്ങളുടെ പോക്ക്. പലരും പറഞ്ഞിട്ടും 20 വർഷത്തോളമായി ആഡംബര ബോട്ട് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന നിഷിജിത്ത് അതിനൊരുക്കമല്ലായിരുന്നു. എല്ലാ പ്രതിസസികളും അതിജീവിച്ച് നിർമ്മാണം മുന്നോട്ടു പോയി.

  നിർമ്മാണത്തിനായി ഷിപ്പ്യാർഡ് പോലുള്ള വൻകിട സ്ഥാപനങ്ങളെ ആശ്രയിച്ചാൽ തനിക്ക് കൂടുതൽ പണച്ചെലവ് വേണ്ടി വരുമായിരുന്നു എന്നാണ് നിഷിജിത്ത് പറയുന്നത്. അതുകൊണ്ടാണ് സ്വന്തം നിലയിൽ നിർമ്മാണത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. ഇത്രയും വലിയ നിർമ്മാണം നടത്തണം എങ്കിൽ അതിനു വേണ്ട സ്ഥലം കായലിനോട് ചേർന്ന് കണ്ടെത്തിയിരുന്നു. അങ്ങനെയാണ് സമീപമുള്ള ആളൊഴിഞ്ഞ രാമൻ തുരുത്തിലേക്ക് അയാൾ തൻറെ സ്വപ്നങ്ങളുടെ കേവുഭാരം അടുപ്പിക്കുന്നത്.

  വല്ലാർപാടം ടെർമിനലിനോടു ചേർന്ന രാമൻതുരുത്തിൽ കൊച്ചിൻ പോർട്ടിൻ്റെ സ്ഥലം വാടകയ്ക്ക് എടുത്തായിരുന്നു നിർമാണം. ഇതിനായി വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കി. 50 മീറ്റർ നീളത്തിൽ 11 മീറ്റർ വീതിയിൽ ഇന്ത്യൻ രജിസ്ട്രേഡ് ഓഫ് ഷിപ്പിംഗ് മാനദണ്ഡപ്രകാരം കൂറ്റൻ വെസൽ നിർമാണം ഇപ്പോൾ പാതി പിന്നിട്ടു.

  സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും നിർമ്മാണം നിർത്താൻ ഈ സംരംഭകൻ തയ്യാറായില്ല. ബോട്ടിൻ്റെ വിശദാംശങ്ങൾ ടൂറിസം വകുപ്പിനും സമർപ്പിച്ചിട്ടുണ്ട്. കൊവിഡ് മാറുമ്പോൾ ഓളപ്പരപ്പിലെ അത്ഭുതമായി തൻ്റെ സ്വപ്ന സംരംഭം മാറുമെന്നാണ് നിഷിജിത്തിൻ്റെ പ്രതീക്ഷ.

  Summary: The largest luxury cruise vessel in Kerala is under construction in Ramanthuruthu in Kochi
  Published by:user_57
  First published:
  )}