• HOME
 • »
 • NEWS
 • »
 • kerala
 • »
 • LAST DATE FOR STAGE AND CONTRACT CARRIAGE VEHICLES TO PAY TAX EXTENDED

സ്റ്റേജ്, കോണ്‍ട്രാക്ട് കരിയേജ് വാഹനനികുതി അടക്കേണ്ട തിയതി സെപ്റ്റംബര്‍ 30 വരെ നീട്ടി

ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

 • Share this:
  തിരുവനന്തപുരം:സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ രണ്ട് ത്രൈമാസ ക്വാര്‍ട്ടറുകളിലെ വാഹന നികുതി അടയ്‌ക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.കോവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. നികുതി അടക്കേണ്ട തീയതി ഇന്ന് അവസാനിക്കുകയായിരുന്നു.

  സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പും ഇല്ലാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ ക്ലാസ് നഷ്ടപ്പെടരുത്; സര്‍ക്കാര്‍ ഇടപെടണമെന്ന് ഹൈക്കോടതി

  സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയും പൊതു വിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

  സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ഏഴ് വിദ്യര്‍ഥികളും അവരുടെ മാതാപിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ ക്ലാസുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

  പഠനസൗകര്യങ്ങള്‍ ഇല്ലാത്ത കാര്യം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കണം. സംസ്ഥാന ഐടി മിഷനുമുായി ചേര്‍ന്ന് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും തങ്ങളുടെ കാര്യങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയും. വ്യക്തികളും സ്ഥാപനങ്ങളും വിദേശമലയാളികളും അടക്കം സഹായങ്ങള്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് സഹായം ഉറപ്പാക്കാന്‍ കഴിയുന്ന സുതാര്യമായ സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

  Also Read-തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പന് കുരുക്ക് ; പണക്കിഴി ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ് കണ്ടെത്തൽ

  കേസ് ഈ ആഴ്ച തന്നെ വീണ്ടും പരിഗണിക്കും. അപ്പോള്‍ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഇത് സംബന്ധിച്ച് നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

  അച്ഛനെയും മകളെയും പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും

  മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവം ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവാവ് ചൊവ്വാഴ്ച സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയിരുന്നു . ഇതിനെത്തുടര്‍ന്നാണ് സംഭവം അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐ ജിയെ ചുമതലപ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചത്.

  കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മൂന്നാം ക്ലാസികാരിായയ മകളെയും പിങ്ക് പൊലീസ് സ്‌ക്വാഡിലെ ഓഫീസറായ സിപി രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. വെഞ്ഞാറമൂട് സ്വദേശിയായ രജിതയെ തൊട്ടടുത്ത കൊല്ലം ജില്ലയിലേക്ക് മാറ്റിയതിന് പുറമേ 15 ദിവസത്തെ നല്ല നടപ്പുപരിശീലനവും നിര്‍ദേശിച്ചിട്ടുണ്ട്.

  ഐ എസ് ആര്‍ ഓയുടെ വലിയ വാഹനം കടന്നുപോകുന്നത് കാണാന്‍ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും വെള്ളിയാഴ്ച ആറ്റിങ്ങലില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്.

  ജയചന്ദ്രന്‍ ഫോണ്‍ മോഷ്ടിച്ച് മകളുടെ കയ്യില്‍ കൊടുത്തെന്നും പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും പറഞ്ഞായിരുന്നു പിങ്ക് പൊലീസ് വാഹനത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണ നടത്തിയത്.

  പൊലീസ് വാഹനത്തില്‍ നിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയായിരുന്നു ജയചന്ദ്രനും മകള്‍ക്കുമെതിരെ മോഷണം ആരോപിച്ചത്. ഫോണ്‍ മോഷ്ടിച്ചെന്നും മകള്‍ക്കും നല്‍കുന്നത് കണ്ടെന്നും വാദിച്ച പൊലീസിന്റെ വാഹനത്തില്‍ നിന്ന് തന്നെ ഒടുവില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും ചെയ്തു.

  പൊലീസുകാരിയുടെ ആക്രോശവും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുമെന്ന ഭീഷണിയും കേട്ട് ഭയന്ന കുട്ടി ഉറക്കെ കരഞ്ഞു. മകള്‍ കരഞ്ഞതോടെ സമീപത്തുള്ളവരെ വിളിച്ചുവരുത്തുകയും ഇവരെ ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നും ഉദ്യോഗസ്ഥ പറഞ്ഞിരുന്നു.

  പരസ്യവിചാരണയുടെ വീഡിയോ പ്രചരിച്ചതോടെ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനും ആറ്റിങ്ങല്‍ പൊലീസും ജയചന്ദ്രന്റെ വീട്ടിലെത്തി മകളുടെ മൊഴിയെടുത്തിരുന്നു.
  Published by:Jayashankar AV
  First published:
  )}