നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BJPക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം; സ്ഥാനാർഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ നല്‍കാത്തതിന്

  BJPക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം; സ്ഥാനാർഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ നല്‍കാത്തതിന്

  അടിയന്തിരമായി സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ബിജെപിക്ക് കത്ത് നല്‍കി

  bjp

  bjp

  • Share this:
  തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിശദാംശങ്ങള്‍ നല്‍കാത്തതില്‍ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടിയന്തിരമായി സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ബിജെപിക്ക് കത്ത് നല്‍കി. മുമ്പ് പലവട്ടം സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെതുടര്‍ന്നാണ് കമ്മീഷന്റെ അന്ത്യശാസനം.

  വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍  ഇക്കര്യം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനേയും സുപ്രീം കോടതിയേയും അറിയിക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളാണ് ബിജെപി കമ്മീഷന് കൈമാറാത്തത്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി 30 ദിവസത്തിനകം നിശ്ചിത ഫോര്‍മാററില്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ക്മ്മീഷന് കൈമാറണമെന്നാണ് ചട്ടം.

  Also read: മതരാഷ്ട്രവാദികളെയും സ്ത്രീവിരുദ്ധരെയും കൂട്ടി സമരത്തിനറങ്ങരുത്; യൂത്ത് ലീഗ് വേദിയില്‍ എം.എന്‍ കാരശ്ശേരി

  മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍കേസ് വിവരങ്ങള്‍ കൈമാരിയിട്ടും ബിജെപി ഇതിന് തയ്യാറായില്ല. മുമ്പ് പലവട്ടം ഇക്കാര്യം കമ്മീഷന്‍ രേഖാമൂലം ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. ക്രിമിനല്‍കേസ് വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് അയോഗ്യത കല്‍പിക്കുന്നതിനുപോലും തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്.
  First published:
  )}