നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'അന്ന് സഹായത്തിനു കരഞ്ഞു വിളിച്ച ആന്റി ഇന്ന് അരി ചോദിച്ചപ്പോൾ ബ്ലോക്ക് ചെയ്തു'

    'അന്ന് സഹായത്തിനു കരഞ്ഞു വിളിച്ച ആന്റി ഇന്ന് അരി ചോദിച്ചപ്പോൾ ബ്ലോക്ക് ചെയ്തു'

    ഇത്തവണ രണ്ട് ചാക്ക് അരി ചോദിച്ച് മെസേജ് അയച്ചപ്പോഴേക്കും തന്നെ ബ്ലോക്ക് ചെയ്തു കളഞ്ഞെന്നും വൈദികൻ ഫേസ്ബുക്കിൽ കുറിച്ചു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      തിരുവല്ല: കഴിഞ്ഞ പ്രളയകാലത്ത് സഹായത്തിനായി കരഞ്ഞുവിളിച്ചയാളെ ഇത്തവണ സഹായത്തിനായി സമീപിച്ചപ്പോൾ ബ്ലോക്ക് ചെയ്തു കളഞ്ഞെന്ന് ആരോപണം. മലങ്കര ഓർത്തഡോക്സ് ചർച്ച വൈദികനായ സന്തോഷ് ജോർജ് ആണ് ഇക്കാര്യം വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റിട്ടത്.
      ആറൻമുളക്കാരിയായ ആന്‍റി കഴിഞ്ഞതവണ പത്തു പ്രാവശ്യമെങ്കിലും വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നെന്നും എന്നാൽ, ഇത്തവണ രണ്ട് ചാക്ക് അരി ചോദിച്ച് മെസേജ് അയച്ചപ്പോഴേക്കും തന്നെ ബ്ലോക്ക് ചെയ്തു കളഞ്ഞെന്നും വൈദികൻ ഫേസ്ബുക്കിൽ കുറിച്ചു.

      വൈദികന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

      'കഴിഞ്ഞവർഷം ആറൻമുളകാരി ഒരു ആന്‍റി വിദേശത്ത് നിന്ന് പത്തു പ്രാവിശ്യമെങ്കിലും എന്നെ വിളിച്ച് മകന്‍റെ ഭാര്യയും മകളും അവധിക്കു വന്നതാണ്. വീട്ടിൽ വെള്ളം കേറി.. അടുത്ത് ആരുമില്ല.. രക്ഷിക്കണം എന്ന് നിലവിളിച്ച് പറഞ്ഞത് കാതിൽ ഇപ്പോളും ഉണ്ട്.. രണ്ടു മണിക്കൂറിനുള്ളിൽ നമ്മുടെ രാജുച്ചായനേം ബന്നിയേം പറഞ്ഞയച്ച് അവരെ പരുമല ക്യാമ്പിൽ എത്തിച്ചു... ഈ പ്രാവശ്യം ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരി മാത്രം ഞാൻ ചോദിച്ചു.. ഉത്തരം ഇല്ല.. ഇന്നലെ വിണ്ടും മെസേജ് അയച്ചു.. വിജയകരമായ് എന്നെ ബ്ലോക്ക് ചെയ്തു... ദൈവം നടത്തിയ വിധങ്ങളെ മറക്കുന്നതാ മനുഷ്യാ നിന്റെ മേലുള്ള കുറ്റം... അത് അത്ര പെട്ടന്ന് മാഞ്ഞു പോകില്ല... ചിരിക്കാനും ചിന്തിക്കാനും അല്ലേ ഇതൊക്കെ തരുന്ന സന്ദേശം... നിങ്ങളിത് വായിച്ച് ഒന്നു ചിരിച്ചാ മതി... എനിക്കതാ സന്തോഷം...'

      First published:
      )}