• HOME
  • »
  • NEWS
  • »
  • kerala
  • »
  • V Sivankutty | കഴിഞ്ഞ വർഷത്തെ SSLC ഫലം തമാശ; വിവാദപരാമർശവുമായി മന്ത്രി വി.ശിവന്‍കുട്ടി

V Sivankutty | കഴിഞ്ഞ വർഷത്തെ SSLC ഫലം തമാശ; വിവാദപരാമർശവുമായി മന്ത്രി വി.ശിവന്‍കുട്ടി

1,25,509 പേര്‍ക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തില്‍ തമാശയായി. എന്നാല്‍ ഇത്തവണത്തെ എസ്എസ്എല്‍സി ഫലം നിലവാരമുള്ളതാണെന്നും മന്ത്രി പറഞ്ഞു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച എസ്എസ്എല്‍സി ഫലം തമാശയായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 1,25,509 പേര്‍ക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തില്‍ തമാശയായി. എന്നാല്‍ ഇത്തവണത്തെ എസ്എസ്എല്‍സി ഫലം നിലവാരമുള്ളതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭാ ഹാളില്‍ സ്‌കൂള്‍വിക്കി അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

    'കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കിട്ടിയത് 125509 കുട്ടികള്‍ക്കാണ്. നമ്മുടെ ഈ പരീക്ഷാ ഫലം ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു. എന്നാല്‍ ഇപ്രാവശ്യം എസ്എസ്എല്‍സിക്ക്‌ 99 ശതമാനം വിജയമാണെങ്കില്‍ പോലും എ പ്ലസിന്റെ കാര്യത്തിലെല്ലാം നിലവാരമുള്ള ഫലമായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഹയര്‍സെക്കന്‍ഡറിക്കും ഇതേ നിലവാരമുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
    Published by:Arun krishna
    First published: