• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോൺഗ്രസിൽ നിന്ന് ഭീഷണിയെന്ന പരാതിയുമായി വിമത സ്ഥാനാർത്ഥി

കോൺഗ്രസിൽ നിന്ന് ഭീഷണിയെന്ന പരാതിയുമായി വിമത സ്ഥാനാർത്ഥി

വാഹനത്തെ ചിലർ പിന്തുടരുന്നുവെന്നും പോസ്റ്ററുകൾ നശിപ്പിക്കപ്പെടുന്നുവെന്നും ഗീത

ഗീത അശോകൻ

ഗീത അശോകൻ

  • Share this:
    #വി.വി. വിനോദ്

    ആലപ്പുഴ: എൻ ഡി എ സ്ഥാനാർത്ഥി തോൽക്കുമെന്ന തുഷാറിന്റെ പരാമർശം അരൂരിൽ പ്രചരണായുധമാക്കി യു ഡി എഫ്. എൻ ഡി എ വോട്ടുകൾ സി പി എമ്മിനു മറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന പ്രചരണമാണ് യു ഡി എഫിന്റേത്. അതേസമയം, കോൺഗ്രസിൽ നിന്ന് ഭീഷണിയെന്ന പരാതിയുമായി വിമത സ്ഥാനാർത്ഥി ഗീത അശോകൻ രംഗത്തെത്തി.

    അരൂരിൽ ബി ഡി ജെ എസിന്റേത് വോട്ട് കച്ചവടമോ മുഖ്യമന്ത്രിക്കുള്ള പ്രത്യുപകാരമോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്ന് എംഎം ഹസൻ പറഞ്ഞു. സീനയർ വെള്ളാപ്പള്ളിയും ജൂനിയർ വെള്ളാപ്പള്ളിയും പറയുന്നത് അവർക്കു മാത്രം അറിയാം. ഷാനിമോളെ അപകീർത്തിപ്പെടുത്താനാണ് സി പി എം ശ്രമമെന്നും പറഞ്ഞു.



    തുഷാറിന്റെ ജയിൽ മോചനത്തിന് മുഖ്യമന്ത്രി ഇടപെട്ടതിന്റെ നന്ദി സൂചകമായി എസ് എൻ ഡി പി, ബിഡിജെഎസ് വോട്ടുകൾ വലിയ തോതിൽ ഇടതുപക്ഷത്തേക്ക് പോകുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. ഇത്തരമൊരു പ്രചരണത്തിലൂടെ മുസ്ലിം, എൻ എസ് എസ് വോട്ടുകളുടെ ഏകീകരണമാണ് യു ഡി എഫ് ലക്ഷ്യം. സ്ഥിതി ഇതൊക്കെയാണെങ്കിലും അരൂരിന്റെ ചരിത്രം പരിശോധിച്ചാൽ നിഷ്പക്ഷ വോട്ടുകളാവും നിർണായകമാവുക.

    കോൺഗ്രസിൽ നിന്ന് ഭീഷണിയുണ്ടെന്ന പരാതിയുമായി ഗീത അശോകൻ രംഗത്തെത്തി. വാഹനത്തെ ചിലർ പിന്തുടരുന്നുവെന്നും പോസ്റ്ററുകൾ നശിപ്പിക്കപ്പെടുന്നുവെന്നും ഗീത പറഞ്ഞു. കഴിഞ്ഞ ദിവസം കാറിൽ സഞ്ചരിക്കെ രണ്ടു പേർ ബൈക്കിൽ പിന്തുടർന്നു. പ്രചരണത്തിനിടെ അസഭ്യം വിളി തനിക്കു നേരെയുണ്ടായെന്നും ഗീത പറഞ്ഞു.

    First published: