• HOME
  • »
  • NEWS
  • »
  • kerala
  • »
  • എൽദോ എബ്രഹാം ഉൾപ്പെടെയുള്ള CPI നേതാക്കൾക്കെതിരെ ലാത്തിച്ചാർജ്: എസ് ഐക്ക് സസ്പെൻഷൻ

എൽദോ എബ്രഹാം ഉൾപ്പെടെയുള്ള CPI നേതാക്കൾക്കെതിരെ ലാത്തിച്ചാർജ്: എസ് ഐക്ക് സസ്പെൻഷൻ

പൊലീസുകാർക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി നിലപാടെടുത്തിരുന്നു

cpi

cpi

  • Last Updated :
  • Share this:
    കൊച്ചി: എറണാകുളത്ത് സിപിഐ മാർച്ചിനുനേരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ എസ് ഐയെ സസ്പെൻഡ് ചെയ്തു. കൊച്ചി സെൻട്രൽ എസ് ഐ വിപിൻദാസിനായാണ് സസ്പെൻഡ് ചെയ്തത്. എൽദോ എബ്രഹാം എൽഎൽഎയെ തിരിച്ചറിയുന്നതിൽ എസ് ഐക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. എസ് ഐ വിപിൻദാസിന് പുറമെ  കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിക്കെതിരെയും സിപിഐ നടപടി ആവശ്യപ്പെട്ടിരുന്നു.

    എറണാകുളത്ത് ഐജി ഓഫിസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനുനേരേയുണ്ടായ ലാത്തിച്ചാര്‍ജില്‍ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കേണ്ടതില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചിരുന്നു. ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐജി ഓഫിസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയാണ് പോലിസ് ലാത്തിവീശിയത്. എല്‍ദോ എബ്രഹാം എംഎല്‍എ, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു തുടങ്ങിയവര്‍ക്ക് പരിക്കേറ്റിരുന്നു. എംഎല്‍എയെയും പാര്‍ട്ടി നേതാക്കളെയും തല്ലിയ പൊലിസുകാര്‍ക്കെതിരേ നടപടിവേണമെന്നായിരുന്നു മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരുടെ ആവശ്യം.

    സിപിഎം- സിപിഐ മന്ത്രിമാരുമായി യോഗത്തില്‍ വാദപ്രതിവാദമുണ്ടാവുകയും ചെയ്തു. ഇതെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എറണാകുളം ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി. 18 സെക്കന്റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നാണ് ജില്ലാ കലക്ടറുടെ റിപോര്‍ട്ട്. കാര്യമായ ബലപ്രയോഗമുണ്ടായതായി റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. അതേസമയം, സിപിഐ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാവുകയും ബാരിക്കേഡ് തകര്‍ക്കുകയും പൊലീസിന്റെ നേര്‍ക്ക് കല്ലേറടക്കമുള്ള സംഭവങ്ങളുണ്ടായെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തരസെക്രട്ടറിക്ക് കൈമാറിയിരുന്നു.

    First published: