നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള അതിക്രമം വർദ്ധിച്ചുവരുന്നു; പ്രതിഷേധവുമായി ലത്തീൻ സഭ

  മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള അതിക്രമം വർദ്ധിച്ചുവരുന്നു; പ്രതിഷേധവുമായി ലത്തീൻ സഭ

  കോവിഡ് 19ന്റെ വ്യാപന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നതിന്റെ പേരില്‍ മത്സ്യക്കച്ചവടം ചെയുന്ന സ്ത്രീകളെ ആക്രമിക്കുകയും വിരട്ടിയോടിക്കുകയും ചെയുന്ന പ്രവണത ഏറി വരുകയാണ്.

  • Share this:
   മത്സ്യക്കച്ചവട സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലും മനുഷ്യരഹിതമായ സമീപനങ്ങളിലും പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപത.

   കോവിഡ് 19ന്റെ വ്യാപന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നതിന്റെ പേരില്‍ മത്സ്യക്കച്ചവടം ചെയുന്ന സ്ത്രീകളെ ആക്രമിക്കുകയും വിരട്ടിയോടിക്കുകയും ചെയുന്ന പ്രവണത ഏറി വരുകയാണ്. ഈ പരമ്പരയിലെ അവസാനത്തെ സംഭവമാണ് ആറ്റിങ്ങലില്‍ നടന്നത്.

   അഞ്ചു പേരടങ്ങുന്ന നിര്‍ധന മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ ഏക അത്താണിയായ അല്‍ഫോണ്‍സിയ, വില്പനക്കായ് വെച്ച മത്സ്യങ്ങള്‍ റോഡില്‍ വലിച്ചെറിയുകയും വില്‍പ്പനോപകരണങ്ങള്‍ തട്ടി തെറിപ്പിക്കുകയും ചെയ്ത നഗരസഭ ജീവനക്കാരുടെ നടപടി അങ്ങേയറ്റം മനുഷ്യത്വ രഹിതമാണെന്നും സഭ അഭിപ്രായപെട്ടു.

   അക്രമം കാണിച്ചവര്‍ക്കെതിരെ നഗരസഭയും പോലീസും തക്കതായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും സഭ പറഞ്ഞു. മത്സ്യം നശിപ്പിച്ചതിനു നഷ്ടപരിഹാരവും ചികിത്സ ചിലവും നഗരസഭ വഹിക്കണമെന്നും ലത്തീന്‍ അതിരൂപ വക്താവ് ഫാദര്‍ സി. ജോസഫ് പറഞ്ഞു.

   അഞ്ചുതെങ്ങ് സ്വദേശിനി 52 കാരിയായ അല്‍ഫോണ്‍സിയയ്ക്ക് നേരെയാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ അക്രമണമുണ്ടായത്. ആക്രമണത്തില്‍ അല്‍ഫോണ്‍സിയയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

   മത്സ്യക്കച്ചവടം നടത്തിയ അൽഫോൺസിയയെ ആക്രമിച്ച ജീവനക്കാർ മത്സ്യം വലിച്ചെറിഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗം വാഹനത്തിൽ എത്തി ഇവിടെ മത്സ്യ കച്ചവടം നടത്താൻ പാടില്ലെന്ന് പറയുകയും തുടർന്നു മത്സ്യം വലിച്ചെറിഞ്ഞു നശിപ്പിക്കുകയും ചെയ്തു.

   മത്സ്യം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്ത അൽഫോൺസിയയെ പുരുഷ ജീവനക്കാർ ചേർന്നു ആക്രമിക്കുകയും ചെയ്തു. അതുകണ്ട പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ ഇടപെട്ടപ്പോൾ അവരെയും നഗരസഭ ജീവനക്കാർ ആക്രമിക്കുകയായിരുന്നു.

   അതേസമയം നഗരസഭയുടെ അനുവാദമില്ലാത്ത സ്ഥലത്ത് മത്സ്യവ്യാപാരം നടത്തിയത് തടയുകമാത്രമാണ് ചെയ്തതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അനുമതി ഇല്ലാത്ത റോഡ് സൈഡിൽ മത്സ്യം വിൽക്കുന്നത് അവസാനിപ്പിച്ചില്ല. ഇതേ തുടർന്നാണ് നഗരസഭാ ജീവനക്കാർ നടപടി എടുത്തതെന്നും അധികൃതർ പറഞ്ഞു.

   ദിവസങ്ങൾക്ക് മുൻപ് സമാനമായ അതിക്രമം പാരിപ്പള്ളിയിലും ഉണ്ടായിരുന്നു. റോഡരികിലെ പുരയിടത്തിൽ വച്ച് കച്ചവടം ചെയ്ത വയോധികയുടെ മീൻ പാരിപ്പള്ളി പൊലിസാണ് നശിപ്പിച്ചത്. പാരിപ്പള്ളി - പരവൂർ റോഡിൽ പാമ്പുറത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ മത്സ്യമാണ് പൊലീസ് നശിപ്പിച്ചത്. 16000 രൂപയുടെ മത്സ്യം ഉണ്ടായിരുന്നു എന്നും 500 രൂപക്ക് മാത്രമേ വിൽപ്പന നടത്തിയുള്ളു എന്നും ഇവർ പറയുന്നു.

   അഞ്ചുതെങ്ങ് സ്വദേശിനി മേരിയുടെ മീനാണ് ചരുവത്തോടെ പൊലീസ് അഴുക്ക് ചാലിലേക്ക് എറിഞ്ഞത്. വിൽപനക്കായി പലകയുടെ തട്ടിൽ വച്ചിരുന്ന മീൻ തട്ടോടുകൂടി എടുത്തെറിഞ്ഞ പൊലീസ് വലിയ ചരുവത്തിൽ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു. രോഗ ബാധിതനായ ഭർത്താവ് ഉൾപ്പെടെ കുടുംബത്തിലെ ആറോളം പേരുടെ അന്നമാണ് പൊലീസ് നിഷ്കരുണം തട്ടിത്തെറുപ്പിച്ചത്. മേരി മീന്‍ തിരികെ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും പൊലീസ് അതിന് തയാറായില്ല. മത്സ്യം അഴുക്ക് ചാലിൽ കളഞ്ഞ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. നിയമസഭയിൽ  അടക്കം ഈ വിഷയം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
   Published by:Karthika M
   First published:
   )}