'ഇ.എം.സി.സി കരാർ ഒഴിവാക്കിയത് എതിർപ്പിനെ തുടർന്ന്'; സംസ്ഥാന സർക്കാരിനെതിരെ ലത്തീൻ സഭയുടെ ഇടയലേഖനം

ടൂറിസത്തിൻ്റെയും വികസനത്തിൻ്റേയും പേര് പറഞ്ഞു പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാനാണ് ശ്രമം. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടത്.

ലത്തീൻ സഭ പുറത്തിറക്കിയ ഇടയലേഖനം

ലത്തീൻ സഭ പുറത്തിറക്കിയ ഇടയലേഖനം

  • Share this:
കൊല്ലം: സംസ്ഥാന സർക്കാരിനെതിരെ കൊല്ലത്ത് ലത്തീൻ സഭയുടെ ഇടയലേഖനം. ഇ എം സി സിയുമായുള്ള കരാർ ഒഴിവാക്കപ്പെട്ടത് ശക്തമായ എതിർപ്പിനെ തുടർന്നാണെന്നും മത്സ്യത്തൊഴിലാളികൾക്ക് മാത്രമായുണ്ടായിരുന്ന ഭവന പദ്ധതി ഇല്ലാതാക്കിയെന്നും ഇടയലേഖനത്തിൽ പറയുന്നു. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തുന്ന ലേഖനത്തിൽ കേന്ദ്ര സർക്കാരിനും വിമർശനമുണ്ട്.

സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിക്കുന്നതാണ് ഇടയലേഖനം. വിവാദ കമ്പനിയായ ഇ എം സി സിയെ പേരെടുത്തു പറഞ്ഞാണ് സർക്കാരിനെതിരെയുള്ള വിമർശനം. ശക്തമായ എതിർപ്പിനെ തുടർന്നാണ് കരാർ റദ്ദായത്. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലെ മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമാണം നടന്നുകഴിഞ്ഞു.
ടൂറിസത്തിൻ്റെയും വികസനത്തിൻ്റേയും പേര് പറഞ്ഞു പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാനാണ് ശ്രമം.
അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടത്.






മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിർമ്മാണ പദ്ധതി ലൈഫ് മിഷനിൽ കൂട്ടിച്ചേർത്ത് ആനുകൂല്യങ്ങൾ ഇല്ലാതാക്കി. വന വാസികൾക്ക് വന അവകാശമുള്ളതുപോലെ കടലിൻ്റെ മക്കൾക്ക് കടൽ അവകാശം വേണം. കേരളത്തിൻറെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗം കൂട്ടു നിൽക്കുന്നുവെന്നും ഇടയലേഖനം കുറ്റപ്പെടുത്തുമ്പോൾ അത് സർക്കാരിന് നേരിട്ടുള്ള വിമർശനമാകുന്നു.

ബ്ലൂ എക്കോണമി എന്ന പേരിൽ കടലിൽ ധാതുവിഭവങ്ങൾ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നൽകി.
മത്സ്യത്തൊഴിലാളികളെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനിൽപ്പിൻ്റെ പ്രശ്നമാണെന്നും ഇടയലേഖനം പറയുന്നു.
കൊല്ലം ലത്തീൻ രൂപതയുടെ കീഴിലുള്ള പള്ളികളിലാണ് ലേഖനം വായിച്ചത്. തിരുവനന്തപുരം ആലപ്പുഴ രൂപതകളിലും നേരത്തെ ഇടയലേഖനം വായിച്ചിരുന്നു.
Published by:Aneesh Anirudhan
First published:
)}