നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭരണഘടനയുടെ മൗലികത സംരക്ഷിക്കാൻ ലത്തീൻ സഭ; ജനുവരി 26 ഭരണഘടനാ സംരക്ഷണ ദിനം

  ഭരണഘടനയുടെ മൗലികത സംരക്ഷിക്കാൻ ലത്തീൻ സഭ; ജനുവരി 26 ഭരണഘടനാ സംരക്ഷണ ദിനം

  ജനുവരി 26 ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാൻ തീരുമാനം. റിപ്പബ്ലിക് ദിനത്തിൽ ലത്തീൻ കത്തോലിക്ക ദേവാലയങ്ങളിൽ ബോധവത്കരണ പരിപാടികൾ.

  News 18

  News 18

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം: പൗരത്വ ​നിയമഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ റിപ്പബ്ലിക് ദിനം ലത്തീന്‍ കത്തോലിക്ക സഭ ഭരണഘടന സംരക്ഷണദിനമായി ആചരിക്കുന്നു. ഇതിന്‍റെ ഭാഗമായി ജനുവരി 26 ഞായറാഴ്ച കേരളത്തിലെ മുഴുവൻ ലത്തീൻ ഇടവക പള്ളികളിലും ദേവാലയങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്യും.

  തിരുവനന്തപുരം പാളയം കത്തീഡ്രലിൽ രാവിലെ ഏഴു മണിക്കുള്ള കുർബാനയ്ക്ക് ശേഷം സൂസപാക്യം മെത്രാപ്പോലീത്ത ഭരണഘടനയുടെ ആമുഖം വായിക്കും. ഇടവക തലത്തിൽ വിവിധ അൽമായ (വിശ്വാസികളുടെ സംഘടനകൾ) സംഘടനകൾ ഭരണഘടന സംരക്ഷണ - ബോധവല്‍ക്കരണ പരിപാടികളും നടത്തും.

  'മുസ്ലീം വിരുദ്ധ നീക്കമായി പ്രചരിപ്പിക്കരുത്' ലവ് ജിഹാദ് നിലപാടിൽ ഉറച്ച് സിറോ മലബാർ സഭ

  കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഏകോപനസമിതിയായ കെആര്‍എല്‍സിസി ഭരണഘടന സംരക്ഷണദിനമായി റിപ്പബ്ലിക് ദിനം ആചരിക്കാൻ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യമാകെ പൗരത്വവിഷയം ചർച്ച ചെയ്യുന്ന അവസരത്തിൽ ഭരണഘടനയുടെ മൗലികത സംരക്ഷിക്കേണ്ടതിനായി ഇത്തരം പരിപാടികൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് തിരുവനന്തപുരം മീഡിയ കമ്മീഷന്‍ അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
  First published:
  )}