• HOME
 • »
 • NEWS
 • »
 • kerala
 • »
 • ലാവ്ലിന്‍ കേസ്: തെളിവുകളുമായി ഹാജരാകാൻ ടി പി നന്ദകുമാറിന് ഇഡി നോട്ടീസ് നൽകി

ലാവ്ലിന്‍ കേസ്: തെളിവുകളുമായി ഹാജരാകാൻ ടി പി നന്ദകുമാറിന് ഇഡി നോട്ടീസ് നൽകി

2006ല്‍ ഡിആര്‍ഐയ്ക്ക് നല്‍കിയ പരാതിയിലാണ് 15 വര്‍ഷത്തിന് ശേഷം ഇ ഡിയുടെ ഇടപെടല്‍

enforcement directorate

enforcement directorate

 • Share this:
  കൊച്ചി: ലാവ്ലിന്‍ കേസിലെ പരാതിക്കാരനായ ടി പി നന്ദകുമാറിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. നാളെ രാവിലെ 10.30ന് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ തെളിവുകളുമായി ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. കനേഡിയന്‍ കമ്പനിയായ എസ്‌ എന്‍ സി ലാവ്ലിനുമായി ചട്ടങ്ങള്‍ മറികടന്ന് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികള്‍ കൈക്കൂലിയായി ലഭിച്ചെന്നുമാണ് നന്ദകുമാറിന്റെ ആരോപണം.

  2006ല്‍ ഡിആര്‍ഐയ്ക്ക് നല്‍കിയ പരാതിയിലാണ് 15 വര്‍ഷത്തിന് ശേഷം ഇ ഡിയുടെ ഇടപെടല്‍. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തില്‍ ഇ ഡി തീരുമാനമെടുക്കുക. കഴിഞ്ഞദിവസം നന്ദകുമാര്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായിരുന്നു.

  നേരത്തെ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിനായി കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് സി ബി ഐ ആവശ്യപ്പെടുകയായിരുന്നു. ശക്തമായ വാദവുമായി സിബിഐ വന്നാല്‍ മാത്രമേ ഹര്‍ജി നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് യു.യു.ലളിത് നേരത്തെ സിബിഐയോട് വ്യക്തമാക്കിയിരുന്നു.

  കേരളത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ലാവലിൻ കേസ് വീണ്ടും സജീവമാകുന്നത് രാഷ്ട്രീയ രംഗത്തും ചൂടുപിച്ച ചർച്ചകൾക്കു വഴിവയ്ക്കും.

  പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയും പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയും ഉൾപ്പെടെ എല്ലാ ഹര്‍ജികളും ഒരുമിച്ചാവും സുപ്രീംകോടതി പരിഗണിക്കുക.

  കേസ് അന്തമായി നീട്ടി വയ്ക്കുന്നതിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുമായി മുഖ്യമന്ത്രി പിണറായി വിജയനുണ്ടാക്കിയ ധാരണയെ തുടർന്നാണ് സി.ബി.ഐ ഒളിച്ചുകളിക്കുന്നതെന്നായിരുന്നു ആരോപണം.

  സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ എ.എസ്.ജി കെ.എം നടരാജും എസ്.വി രാജുവും കേസില്‍ സി.ബി.ഐക്കു വേണ്ടി ഹാജരാകും. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അറാമത്തെ കേസായാണ് നാളെ ലാവലിൻ ഹർജികൾ പരിഗണിക്കുന്നത്. ബെഞ്ചില്‍ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഇന്ദിര ബാനര്‍ജി എന്നിവരെ പുതുതായി കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തിയിരുന്നു.

  മുഖ്യമന്ത്രി പിണറായി വിജയൻ, കെ.മോഹന ചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരിരങ്കഅയ്യര്‍ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

  തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെന്നാണ് സി.ബി.ഐ വാദിക്കുന്നത്.

  2017 മുതല്‍ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ച ഹര്‍ജികളാണിതെന്ന് നേരത്തെ ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഹര്‍ജികള്‍ ജസ്റ്റിസ് രമണ തന്നെ കേൾക്കെട്ടയെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ലളിതിന്റെ ബഞ്ച് തന്നെ കേള്‍ക്കണമെന്ന് പിന്നീട് ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടു. ഇതേത്തുടർന്നാണ് ഹര്‍ജികൾ വീണ്ടും ലളിതിന്റെ ബഞ്ചിലേക്കെത്തിയത്.
  Published by:Anuraj GR
  First published: