• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലാവലിൻ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും

ലാവലിൻ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും

മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സിബിഐയുടെ ഹര്‍ജിയും കേസില്‍നിന്ന് ഒഴിവാക്കണമെന്ന മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണു കോടതി പരിഗണിക്കുന്നത്.

ലാവലിൻ

ലാവലിൻ

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ലാവലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എം.വി രമണ, ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

    മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സിബിഐയുടെ ഹര്‍ജിയും കേസില്‍നിന്ന് ഒഴിവാക്കണമെന്ന മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണു കോടതി പരിഗണിക്കുന്നത്.

    പിണറായിക്കു പുറമെ മുന്‍ ഊര്‍ജസെക്രട്ടറി കെ.മോഹനചന്ദ്രന്‍. ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെയാണു ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കൂട്ടുപ്രതികളും കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുമായ ആര്‍.ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ.ജി.രാജശേഖരന്‍ എന്നിവരാണ് കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

    പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാറിന്റെ പിന്നില്‍ 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ആരോപണത്തെ തുടര്‍ന്നാണ് കോസുണ്ടായത്.

    Also Read 1964ല്‍ മരിച്ച നെഹ്റു എങ്ങനെ 69ല്‍ ഐഎസ്ആര്‍ഒ സ്ഥാപിച്ചു?

    അതേസമയം ഗൂഢാലോചന പരിശോധിക്കാതെയാണു പിണറായി വിജയനുള്‍പ്പെടെ മൂന്നു പേരെ ഹൈക്കോടതി ഒഴിവാക്കിയതെന്നു സിബിഐ ആരോപിക്കുന്നത്. കേസില്‍ കെ.മോഹനചന്ദ്രന്‍, പിണറായി വിജയന്‍, എ.ഫ്രാന്‍സിസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ടെന്നും സിബിഐ ആരോപിക്കുന്നു. നിയമവശം പരിശോധിക്കാതെ കുറ്റപത്രത്തിലെ പിഴവുകള്‍ കണ്ടെത്താനാണു ഹൈക്കോടതി ശ്രമിച്ചതെന്നും സിബിഐ ആരോപിക്കുന്നു.

    First published: