നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരം ലോ അക്കാഡമിയിലെ അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍

  തിരുവനന്തപുരം ലോ അക്കാഡമിയിലെ അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍

  ഇന്‍സ്റ്റാഗ്രാമില്‍ മരണത്തെക്കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞദിവസം അധ്യാപകന്‍ പങ്കുവെച്ചിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ലോ അക്കാഡമി അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍. സുനില്‍ കുമാര്‍ എന്ന അധ്യാപകനാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ സുനില്‍ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

   ബുധനാഴ്ച ഉച്ചയോടെയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ സുനില്‍ കുമാറിനെ കണ്ടെത്തിയത്. എന്നാല്‍ രാവിലെയും സുനില്‍ കുമാര്‍ കോളേജ് പരിപാടികളില്‍ സജീവമായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

   സമീപത്ത് നിന്ന് പെട്രോള്‍ കുപ്പി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം വഴയില സ്വദേശിയാണ് സുനില്‍ കുമാര്‍. പത്ത് വര്‍ഷമായി ലോ കോളേജ് അക്കാഡമിയിലാണ് ജോലി ചെയ്യുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ മരണത്തെക്കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞദിവസം അധ്യാപകന്‍ പങ്കുവെച്ചിരുന്നു.

   കോളേജില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് ഗ്രൗണ്ടില്‍ തീ നാളം കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്.

   (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)
   Published by:Jayesh Krishnan
   First published:
   )}