ശബരിമല വിധി: നിയമപരമായി സ്റ്റേയുണ്ടെങ്കിലും പ്രായോഗികമായി ഇല്ലെന്ന് മന്ത്രി എ.കെ ബാലൻ

നവോത്ഥാന ആശയങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ടു തന്നെ സർക്കാർ മുന്നോട്ട് പോകും.

News18 Malayalam | news18-malayalam
Updated: November 17, 2019, 2:14 PM IST
ശബരിമല വിധി: നിയമപരമായി സ്റ്റേയുണ്ടെങ്കിലും പ്രായോഗികമായി ഇല്ലെന്ന് മന്ത്രി എ.കെ ബാലൻ
news18
  • Share this:
പാലക്കാട്: ശബരിമല വിധിയിൽ പ്രായോഗികമായി നോക്കിയാൽ സ്റ്റേയുണ്ടെങ്കിലും നിയമപരമായി സ്റ്റേ ഇല്ലെന്ന് നിയമമന്ത്രി എ.കെ ബാലൻ. ഹർജികൾ വിശാല ബെഞ്ചിലേക്ക് വിട്ടത്തോടെ ഫലത്തിൽ റീ- ഓപ്പൺ ചെയ്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ 2018ലെ വിധി എങ്ങിനെ നടപ്പാക്കാൻ കഴിയുമെന്ന പ്രശ്നം നിലനിൽക്കുന്നു. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ കോടതി വിധി അനുസരിച്ചേ സർക്കാരിന് മുന്നോട്ട് പോവാൻ കഴിയൂവെന്നും എ.കെ ബാലൻ പറഞ്ഞു.

നേരത്തെ സ്ത്രീകളെ കയറ്റിയതിനെ വിമർശിച്ചവർ ഇപ്പോൾ സ്ത്രീകളെ കയറ്റാത്തതെന്ത് എന്നാണ് ചോദിക്കുന്നത്. നവോത്ഥാന ആശയങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ടു തന്നെ സർക്കാർ മുന്നോട്ട് പോകുമെന്നും  മന്ത്രി പറഞ്ഞു.

Also Read യുവതീ പ്രവേശനത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ് തന്റെയും നിലപാടെന്ന് കടകംപള്ളി

അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് തനിക്കും മന്ത്രി എ.കെ ബാലനുമുള്ളതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 17, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍