• HOME
  • »
  • NEWS
  • »
  • kerala
  • »
  • Lokayukta| ലോകായുക്ത ഓർഡിനൻസ്: പ്രതിപക്ഷ നേതാവിന്റെ നിലപാട് നിയമപരമായും ഭരണഘടനാപരമായും നിലനില്‍ക്കില്ലെന്ന് മന്ത്രി പി. രാജീവ്

Lokayukta| ലോകായുക്ത ഓർഡിനൻസ്: പ്രതിപക്ഷ നേതാവിന്റെ നിലപാട് നിയമപരമായും ഭരണഘടനാപരമായും നിലനില്‍ക്കില്ലെന്ന് മന്ത്രി പി. രാജീവ്

ഓർഡിനൻസിനെ ശരിയായ രീതിയിൽ പഠിക്കാതെയാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപണമുന്നയിക്കുന്നത് ആണ് നിയമ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കുന്നത്.

മന്ത്രി പി രാജീവ്

മന്ത്രി പി രാജീവ്

  • Share this:
കൊച്ചി: ലോകായുക്ത ഓര്‍ഡിനന്‍സ് (Lokayukta Ordinance) വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ (VD Satheesan) നിലപാടിനെ തള്ളി നിയമവകുപ്പ് മന്ത്രി പി രാജീവ് (Minister P Rajeev). വി ഡി സതീശന്‍ ഉന്നയിച്ച കാര്യങ്ങള്‍ നിയമപരമായും ഭരണഘടനാപരമായും നിലനില്‍ക്കുന്നതല്ലെന്ന് പി രാജീവ് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ആരോപണവും മന്ത്രിയുടെ മറുപടിയും

1) ലോകായുക്ത അധികാരം ഭരണഘടനാ വിരുദ്ധമോ?

വി ഡി സതീശന്‍- ലോകായുക്തയുടെ അധികാരം ഭരണഘടനാപരമാണ്.

പി രാജീവ്- ഭരണഘടനാ വിരുദ്ധം. നിയമപരമായി നിലനില്‍ക്കില്ല. ശുപാര്‍ശ നല്‍കാന്‍ മാത്രം അധികാരം. നിര്‍ദേശം നല്‍കാനാവില്ല.

2) ഓര്‍ഡിനന്‍സ് ഹൈക്കോടതി വിധിയ്ക്ക് അനുസ്യതമോ?

വി ഡി സതീശന്‍ - സുപ്രീകോടതിയുടെ 2 വിധികളും ഇപ്പോള്‍ ഭേദഗതി കൊണ്ടുവരുന്ന പതിനാലാം വകുപ്പുമായി ബന്ധപ്പെട്ടതല്ല.

പി രാജീവ്- ഹൈക്കോടതി വിധി പന്ത്രണ്ടാം വകുപ്പിനെ മാത്രം ബാധകമായി നിലനില്‍ക്കുന്നതല്ല. പതിനാലാം വകുപ്പ് പന്ത്രണ്ടുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്.

3) അപ്പീല്‍ അധികാരം കൂട്ടിച്ചേര്‍ക്കല്‍

വി ഡി സതീശന്‍- അപ്പീല്‍ പ്രൊവിഷന്‍ ഇല്ലെന്നാണ് പറയുന്നത്. അപ്പീല്‍ പ്രൊവിഷന്‍ കൂട്ടിച്ചേര്‍ത്താല്‍ മതി. അതിനെ പിന്തുണയ്ക്കും

പി രാജീവ്- ഭരണഘടനാ വിരുദ്ധമാണ്. അപ്പീല്‍ അധീകാരം കൂട്ടിച്ചേര്‍ത്താല്‍ ഭരണഘടനാപരമായി മാറില്ല.

4) വേഗത്തില്‍ ഓര്‍ഡിനന്‍സ്

വി ഡി സതീശന്‍- മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കേസുകള്‍ ലോകായുക്തയില്‍ അടുത്ത മാസം ആദ്യം വരുന്നു. ഇത് മുന്നില്‍ കണ്ടാണ് നിയമസഭയില്‍ അവതരിപ്പിയ്ക്കാതെ ഓര്‍ഡിനന്‍സ് ഇറക്കിയത്.

പി രാജീവ്- ആരോപണത്തില്‍ കഴമ്പില്ല. നിയമസഭ എന്ന് ചേരുമെന്ന് പോലും തീരുമാനിച്ചിട്ടില്ല. ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമായതിനാലാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.

പ്രതിപക്ഷ എതിർപ്പിനിടെയും ഓർഡിനൻസുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഓർഡിനൻസ് അയച്ചുകൊടുത്തിട്ടുണ്ട്. ഗവർണർ ഓർഡിനൻസിൽ ഒപ്പിടും എന്നാണ് പ്രതീക്ഷ. എന്നാൽ ഓർഡിനൻസിൽ ഒപ്പിടരുത് എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവർണർക്ക് കത്ത് അയച്ചിട്ടുണ്ട്. ഗവർണറെ നേരിൽ കണ്ട് ഇക്കാര്യം ആവശ്യപ്പെടാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

Also Read- Lokayukta| 'കൂടിയാലോചന ഉണ്ടായിട്ടില്ല'; ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ വിയോജിപ്പുമായി CPI

ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സർവ്വകലാശാല വിഷയങ്ങളിൽ ഉൾപ്പെടെ സർക്കാരുമായി മാസങ്ങളായി ഇടഞ്ഞു നിൽക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസ് ഗവർണർ ഒപ്പിടാതെ മടക്കിയാലും കൂടുതൽ വിശദീകരണം തേടിയാലും സർക്കാരിന് അത് തിരിച്ചടിയാകും. മാത്രമല്ല പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഇത് ശക്തി പകരുകയും ചെയ്യും.

Also Read- Lokayukta | മുഖ്യമന്ത്രിക്കും മന്ത്രിക്കും എതിരായ കേസുകളില്‍ ശക്തമായ വിധി ഉണ്ടാകുമെന്ന് പാര്‍ട്ടിക്ക് ഭയം; വി ഡി സതീശന്‍

ഓർഡിനൻസിനെ ശരിയായ രീതിയിൽ പഠിക്കാതെയാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപണമുന്നയിക്കുന്നത് ആണ് നിയമ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കുന്നത്. കർണാടകയിലെ ഉൾപ്പെടെ ലോകായുക്തയുടെ അധികാരത്തെ ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കത്തെ നിയമ വകുപ്പ് മന്ത്രി പ്രതിരോധിക്കുന്നത്
Published by:Rajesh V
First published: