നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല: നിയമ പരിഷ്‌കരണ കമ്മീഷന്‍

  ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല: നിയമ പരിഷ്‌കരണ കമ്മീഷന്‍

  ഇതുസംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റ്

  news18

  news18

  • Last Updated :
  • Share this:
   തിരുവനന്തപുരം: കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു. മാര്‍ച്ച് ഏഴിനും എട്ടിനും ഇതുസംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുമെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം അറിയിച്ചു.

   ഇതുമായി ബന്ധപ്പെട്ട കരട് ബില്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഓണ്‍ലൈനായി പൊതുജനാഭിപ്രായം സ്വീകരിക്കാന്‍ മാത്രമാണ് കമ്മീഷന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ചര്‍ച്ച് ആക്ട് നടപ്പാക്കാനുള്ള നിയമ പരിഷ്‌ക്കരണ കമ്മീഷന്റെ നീക്കം ആശങ്കാജനകമാണെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ പ്രതികരിച്ചിരുന്നു.

   Also Read: ചർച്ച് ആക്ട്: നീക്കം ആശങ്കാജനകമെന്ന് കെസിബിസി; സർക്കാരിന്റെ പരിഗണനയിലില്ലെന്ന് കോടിയേരി

    

   ഇതേസമയ തന്നെയാണ് ബില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്ന് നിയമ പരിഷ്‌കരണ കമ്മീഷന് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ചര്‍ച്ച് ആക്ടുമായി ബന്ധപ്പെട്ട ഒരു ബില്ലും സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

   ബില്‍ കൊണ്ടു വരുന്നതിനോട് എല്‍ഡിഎഫ് യോജിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ക്രൈസ്തവ സഭകളുടെ നിലപാട് എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്നതാണ്.

   First published:
   )}