നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Advocate on Horseback | കുതിരപ്പുറത്തേറി കോടതിയിലേക്ക്; കൗതുകമായി ഹരിപ്പാട് കോടതിയിലെ അഭിഭാഷകന്‍

    Advocate on Horseback | കുതിരപ്പുറത്തേറി കോടതിയിലേക്ക്; കൗതുകമായി ഹരിപ്പാട് കോടതിയിലെ അഭിഭാഷകന്‍

    കുതിരയെ ഓടിക്കാന്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ കരുവാറ്റ സ്വദേശിയായ അഡ്വ. ശ്രീകുമാര്‍ പരിശീലനം നേടിയിരുന്നു

    • Share this:
      ഹരിപ്പാട്: കാഴ്ചക്ക് കൗതുകമായി കുതിരപ്പുറത്തേറി കോടതിയിലെത്തിയ അഭിഭാഷകന്‍. ഹരിപ്പാട് കോടതിയിലെ അഭിഭാഷകന്‍ കെ ശ്രീകുമാറാണ് കോടതിയിലേക്ക് ഇന്ന് കുതിരപ്പുറത്ത് വന്നിറങ്ങി സഹപ്രവര്‍ത്തകരെയും കോടതി ജീവനക്കാരെയും അത്ഭുതപ്പെടുത്തിയത്.

      കുതിരയെ ഓടിക്കാന്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ കരുവാറ്റ സ്വദേശിയായ അഡ്വ. ശ്രീകുമാര്‍ പരിശീലനം നേടിയിരുന്നു. അതിനായി കുതിരയേയും വാങ്ങിയിരുന്നെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായതോടെ കുതിരയെ നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കുതിരയെ വില്‍ക്കുകയായിരുന്നു.

      കോവിഡ് പ്രതിസന്ധി അവസാനിച്ചതോടെ മൂന്നു മാസം മുമ്പ് പുളിക്കീഴ് സ്വദേശിയില്‍ നിന്നും വീണ്ടും നാലു വയസ്സ് പ്രായമുള്ള ഹെന്നി എന്ന പെണ്‍കുതിരയെശ്രീകുമാര്‍ വാങ്ങിയിരുന്നു. കുതിരപ്പുറത്തേറി ശ്രീകുമാര്‍ ദിവസവും ശരാശരി മൂന്നു കിലോമീറ്ററോളം വീടിന് സമീപത്ത് കൂടെ സവാരി നടത്തും.

      കരുവാറ്റയില്‍ നിന്നും ഏകദേശം 5 കിലോമീറ്ററോളം ദൂരം ദേശീയപാതയിലൂടെ കുതിരപ്പുറത്ത് സവാരി ചെയ്താണ് ശ്രീകുമാര്‍ കോടതിയിലെത്തിയത്. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസം കോടതിയില്‍ കുതിരപ്പുറത്ത് എത്തിയത്.

      രാവിലെ ശ്രീകുമാറിനോടൊപ്പം എത്തിയ കുതിര കോടതി പരിസരത്ത് പിണക്കമൊന്നുമില്ലാതെ വൈകുന്നേരം വരെ നിന്നു. തിരിച്ചും ശ്രീകുമാര്‍ കുതിരപ്പുറത്ത് തന്നെയാണ് വീട്ടിലേക്ക് മടങ്ങിയത്.

      റാപ്പ് വീഡിയോകളിലൂടെ ശ്രദ്ധേയയായി റിക്ഷാ ഡ്രൈവറുടെ മകൾ

      പുതിയ ഒരു റാപ്പര്‍ (Rapper) കൂടി ഇപ്പോൾ താരമായി മാറിയിരിക്കുകയാണ്. മുംബൈ (Mumbai) സ്വദേശിനിയായ 15 കാരി സാനിയ മിസ്ത്രിയാണ് (Sania Mistri) റാപ്പർ എന്ന നിലയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരു റിക്ഷാ ഡ്രൈവറുടെ (Rikshaw Driver) മകളായ സാനിയ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഒരു റാപ്പറാവുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല, അതും ഈ ചെറിയ പ്രായത്തില്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി സാനിയ ഈ കല അഭ്യസിക്കുന്നുണ്ട്.

      ഇതുവരെ സാനിയയ്ക്ക് സ്വന്തമായി ഒരു സ്മാര്‍ട്ട്ഫോണ്‍ (Smartphone) ഇല്ല. എങ്കിലും, സാനിയ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ റാപ്പ് വീഡിയോകള്‍ നിര്‍മ്മിക്കുന്നു. അവയിൽ ചില വീഡിയോകള്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. സാനിയയുടെ യൂട്യൂബ് ചാനലായ 'സാനിയ എംക്യു' വിന് (Saniya MQ) ഇതിനകം മൂവായിരത്തിലധികം സബ്സ്‌ക്രൈബര്‍മാരെ ലഭിച്ചു കഴിഞ്ഞു. കൂടാതെ അവരുടെ ഇന്‍സ്റ്റാഗ്രാം (Instagram) പേജുംധാരാളം പേര്‍ പിന്തുടരുന്നുണ്ട്.

      ''ഇവിടെയുള്ള ആളുകള്‍ക്ക് റാപ്പ് എന്താണെന്ന് അറിയില്ലായിരുന്നു, അതിനാല്‍ എനിക്ക് അവരോട് അതിനെക്കുറിച്ച് പറഞ്ഞു മനസിലാക്കേണ്ടി വന്നു. എങ്ങനെയാണ് റാപ്പ് ചെയ്യുന്നതെന്നും റാപ്പിംഗ് എനിക്ക് എത്രമാത്രം ഇഷ്ടമാണെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ എനിക്ക് വിശദീകരിക്കേണ്ടി വന്നു. പതിയെ എന്റെ അമ്മയ്ക്കും അത് ഇഷ്ടമായിത്തുടങ്ങി. പക്ഷേ, ഞാന്‍ എന്റെ വീട്ടില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ ലോകം എന്ത് പറയും എന്ന ആശങ്കയും എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയുണ്ട്. അതിനാല്‍, ഞാന്‍ റാപ്പ് പാടുന്നത് തുടരും'', ഇതുവരെയുള്ള യാത്രയില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സാനിയ പറയുന്നു.
      Published by:Karthika M
      First published: