• HOME
  • »
  • NEWS
  • »
  • kerala
  • »
  • മോട്ടോർവാഹനവകുപ്പിന്‍റെ പരിശോധനയ്ക്കിടെ അഭിഭാഷകർ മാധ്യമപ്രവർത്തകരെ ആക്രമിച്ചു

മോട്ടോർവാഹനവകുപ്പിന്‍റെ പരിശോധനയ്ക്കിടെ അഭിഭാഷകർ മാധ്യമപ്രവർത്തകരെ ആക്രമിച്ചു

അഭിഭാഷകർ എത്തിയ ബസുകളിൽ രണ്ടെണ്ണത്തിൽ എസി പ്രവർത്തിപ്പിക്കാൻ ജീപ്പിൻറെ എൻജിൻ അനുമതിയില്ലാതെ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്

  • Share this:
    ഇടുക്കി: കുട്ടിക്കാനത്ത് മോട്ടോർ വാഹന വകുപ്പിൻറെ പരിശോധനക്കിടെ അഭിഭാഷകർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു. പത്തനംതിട്ട ബാ‍ർ അസ്സോസിയേഷനിലെ അംഗങ്ങളാണ് കയ്യേറ്റം ചെയ്തത്. പത്തനംതിട്ടയിൽ നിന്നും മൂന്നു ബസുകളിലായി അഭിഭാഷക സംഘം വാഗമണ്ണിലേക്ക് പോകാൻ എത്തിയപ്പോഴായിരുന്നു സംഭവം.

    കുട്ടിക്കാനത്ത് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ അനിൽകുമാറിൻറെ നേതൃത്വത്തിൽ പരിശോധന നടക്കുകയായിരുന്നു. ബസുകളിൽ രണ്ടെണ്ണത്തിൽ എസി പ്രവർത്തിപ്പിക്കാൻ ജീപ്പിൻറെ എൻജിൻ അനുമതിയില്ലാതെ ഘടിപ്പിച്ചിരുന്നു. ഇത് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ഇതിൻറെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ബസിലുണ്ടായിരുന്ന അഭിഭാഷകർ ക്യാമറമാനെ കയ്യേറ്റം ചെയ്തത്.

    ബസിൽനിന്ന് സംഘടിച്ച് ഇറങ്ങിവന്ന അഭിഭാഷകർ ക്യാമറാമാനെ മർദ്ദിക്കാനും ക്യാമറ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പീരുമേട് പോലീസും സ്ഥലത്തെത്തിയിരുന്നു. നിമയ ലംഘനം നടത്തിയതിന് രണ്ടു ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.
    Published by:Anuraj GR
    First published: