HOME » NEWS » Kerala » LD CLERK SUSPENDED FOR COMMENTS AGAINST CM PINARAYI VIJAYAN IN WHATSAPP

വാട്‌സാപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ ആക്ഷേപിച്ചു; എല്‍.ഡി ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

ആറളം ഫാമിലെ ലോവർ ഡിവിഷൻ ക്ലര്‍ക്ക് അഷറഫിനെയാണ് സംസ്പെൻഡ് ചെയ്തത്.

News18 Malayalam | news18-malayalam
Updated: February 17, 2021, 2:50 PM IST
വാട്‌സാപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ ആക്ഷേപിച്ചു; എല്‍.ഡി ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍
പ്രതീകാത്മക ചിത്രം
  • Share this:
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ ആക്ഷേപിച്ചെന്ന പരാതിയില്‍ സർക്കാർ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആറളം ഫാമിലെ ലോവർ ഡിവിഷൻ ക്ലര്‍ക്ക് അഷറഫിനെയാണ് സംസ്പെൻഡ് ചെയ്തത്. ആറളം ഫാം എംഡി എസ് ബിമല്‍ഘോഷാണ് അഷറഫിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആറളം ഫാമിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുന്ന പോസ്റ്റിട്ടെന്നായിരുന്നു ഇയാൾക്കെതിരായ പരാതി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് യു ഡി എഫ് നേതാക്കൾക്കൊപ്പം ഫോട്ടോ എടുത്തതിന് രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഷാൾ അണിയിക്കുകയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത രണ്ടു പൊലീസുകാർക്കെതിരെയാണ് നടപടി എടുത്തത്.

Also Read കത്വ ഫണ്ട് പിരിവ്: പി.കെ ഫിറോസിനും സി.കെ സുബൈറിനുമെതിരേ കേസ്

എറണാകുളം റൂറലിലെ ഉദ്യോഗസ്ഥരായ ബിജു, സിൽജൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പൊലീസുകാർ ചട്ടലംഘനം നടത്തി എന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Also Like- 'രാജീവ് ഗാന്ധിയുടെ ഘാതകരെ പിടികൂടിയത് എൻ്റെ കൈ കൊണ്ട്'; തെരഞ്ഞെടുപ്പിൽ പിന്തുണ കോൺഗ്രസിന്'; ഐശ്വര്യ കേരള യാത്രയിൽ മേജർ രവി

എഎസ് ഐമാരായ ഷിബു ചെറിയാൻ (കൺട്രോൾ റൂം), ജോസ് ആന്റണി (ജില്ലാ ഹെഡ്ക്വാർട്ടേഴ്സ്), ബിജു (കല്ലൂർക്കാട് പൊലീസ് സ്േറ്റഷർ)സിപിഒമാരായ സിൽജൻ (ഡോഗ് സ്ക്വാഡ് കളമശ്ശേരി), ദിലീപ് സദാനന്ദൻ (തൃപ്പൂണിത്തുറ ക്യാമ്പ്) എന്നിവർക്കെതിരെ കൊച്ചി സിറ്റി പൊലീസ് സ്പെഷ്യൽ ബ്രാഞ്ചാണ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയും രംഗത്തെത്തി. കള്ളവോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടി ഉദ്യോഗസ്ഥര്‍ക്കെതിരേ ഉണ്ടാകുമെന്ന ടിക്കാറാം മീണ കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പോസ്റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകണം. മറ്റാരെയും വോട്ടറുടെ വീട്ടില്‍ കയറ്റാന്‍ പാടില്ല. പോകുന്ന കാര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും അറിയിക്കണം.

പക്ഷപാതപരമായി ആരും പെരുമാറാന്‍ പാടില്ലെന്നും 100 ശതമാനം നിക്ഷ്പക്ഷത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചാല്‍ നടപടി വരും. വിമുഖ കാണിച്ചാല്‍ സസ്‌പെന്‍ഷനും നിയമ നടപടിയും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Published by: Aneesh Anirudhan
First published: February 17, 2021, 2:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories