• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭരണം നിലനിർത്താൻ ലക്ഷ്യമിട്ട് എൽഡിഎഫ്; മട്ടന്നൂർ നഗരസഭയിൽ വോട്ടെടുപ്പ് തുടരുന്നു

ഭരണം നിലനിർത്താൻ ലക്ഷ്യമിട്ട് എൽഡിഎഫ്; മട്ടന്നൂർ നഗരസഭയിൽ വോട്ടെടുപ്പ് തുടരുന്നു

വോട്ടെണ്ണല്‍ ഓഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കണ്ണൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് തുടങ്ങി. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. വോട്ടർ പട്ടികയിൽ ആകെ 38811 വോട്ടർമാരുണ്ട്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളും തിരഞ്ഞെടുപ്പ് സാമഗ്രികളും വെള്ളിയാഴ്ച ഉച്ചയോടെ മട്ടന്നൂർ എച്ച്എസ്എസിൽനിന്ന് സെക്ടറൽ ഓഫീസർമാർ ഏറ്റുവാങ്ങി പോളിംഗ് ബൂത്തുകളിൽ എത്തിച്ചിരുന്നു. മട്ടന്നൂർ നഗരസഭയിലെ 35 വാർഡുകളിലായി 111 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

    മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ ആകെ 38811 വോട്ടർമാരാണുള്ളത്. 18201 പുരുഷന്മാർ, 20608 സ്ത്രീകൾ, രണ്ട് ട്രാൻസ്ജെൻഡറുകൾ. കഴിഞ്ഞ ദിവസം വൈകീട്ടോടെ ബൂത്തുകൾ വോട്ടെുപ്പിന് സജ്ജമായി. ഓരോ വാർഡിലും ഒന്ന് വീതം 35 പോളിംഗ് ബൂത്തുകളാണുള്ളത്. ആകെയുള്ള 35 വാർഡുകളിലായി 111 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്-49 പുരുഷന്മാരും 62 സ്ത്രീകളും. 18 വാർഡുകൾ സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.

    ഇന്ന് രാവിലെ 9.15 വരെയുള്ള കണക്ക് പ്രകാരം
    17.13% വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 6647 പേർ വോട്ട് ചെയ്തു. ഇടവേലിക്കൽ വാർഡിൽ അയ്യലൂർ എൽ പി സ്കൂളിലെ 15 നമ്പർ ബൂത്തിൽ കെ കെ ശൈലജ എം എൽ എ വോട്ട് രേഖപ്പെടുത്തി. ഓരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു പോളിംഗ് അസിസ്റ്റൻറ് എന്നിങ്ങനെ അഞ്ച് പേരാണ് ഉള്ളത്. 175 പോളിംഗ് ഉദ്യോഗസ്ഥരെയും റിസർവ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്.

    വോട്ടെണ്ണല്‍ ഓഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. രണ്ട് കൗണ്ടിംഗ് ഹാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം www.lsgelection.kerala.gov.in sh_v-sskänse TREND ല്‍ അപ്പോള്‍ തന്നെ ലഭ്യമാകും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മീഡിയാ സെന്ററും സജ്ജമാക്കും. പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബര്‍ 11 ന് നടക്കും.

    വോട്ടെടുപ്പ് നടക്കുന്നതിനാൽ ഇന്ന് നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരം നഗര പരിധിയിലെ മുഴുവൻ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ചു.  സ്വകാര്യ സ്ഥാപനങ്ങൾ വേതനത്തോടുകൂടിയുള്ള അവധി നൽകണം. നഗരസഭയിലെ വോട്ടറും നഗരസഭയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവരുമായ കാഷ്വൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും വേതനത്തോടെ അവധി നൽകണം. നഗര പരിധിയിലെ  സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 20ന് കലക്ടറും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിങ് ബൂത്തുകളായി നിശ്ചയിച്ച സ്ഥാപനങ്ങൾക്ക്  19നും 20നും വോട്ടെണ്ണൽ കേന്ദ്രമായ മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂളിന്  19, 20, 22 തീയതികളിലും അവധി പ്രഖ്യാപിച്ചു.
    Published by:Anuraj GR
    First published: