എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഒരേ രീതിയലില്‍ ആരോപണം ഉന്നയിക്കുന്നത് അവര്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍; വി വി പ്രകാശ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പിന്നിൽ നിന്ന് കുത്തി, പദവികൾക്ക് പുറത്ത് നിർത്തി എന്നുള്ള ആര്യാടൻ ഷൗക്കത്തിൻ്റെ ആക്ഷേപങ്ങൾക്ക് മറുപടി ഇല്ല
നിലമ്പൂരിൽ ബിജെപി കോൺഗ്രസ് വോട്ട് ധാരണ ഉണ്ടായി എന്ന എൽഡിഎഫ് സ്ഥാനാർഥി പിവി അൻവറിന്റേയും കോൺഗ്രസ് മതം പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിച്ചു എന്ന ബിജെപി സ്ഥാനാർഥി അഡ്വ. ടികെ അശോക് കുമാറിന്റേയും ആക്ഷേപങ്ങളെ നിശിതമായി വിമർശിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി വി പ്രകാശ്. എൽഡിഎഫ് സ്ഥാനാർഥി പിവി അൻവർ നേരത്തെ ബിജെപി കോൺഗ്രസ് വോട്ട് ധാരണ ഉണ്ടെന്ന് ആരോപിച്ചിരുന്നു.
എന്നാൽ പരാജയ ഭയം കൊണ്ടാണ് പി വി അൻവർ ഇങ്ങനെ പറയുന്നതെന്നും ഇരു സ്ഥാനാർത്ഥികളും ഒരേ ആരോപണം ഉന്നയിക്കുന്നത് അവർ തമ്മിലുള്ള ധാരണയുടെ ഭാഗമായി ആണെന്നും വി വി പ്രകാശ് പ്രതികരിച്ചു. നിലമ്പൂർ മതം മാത്രം പ്രചരണായുധം ആക്കി മതേതരക്കാരുടെ തെരഞ്ഞെടുപ്പ് എന്ന തലക്കെട്ടിലാണ് ടി കെ അശോക്‌കുമാർ ഫേസ്ബുക്കിൽ ആക്ഷേപങ്ങൾ കുറിച്ചിട്ടത്. വിവി പ്രകാശിനെതിരെ ആണ് ആരോപണങ്ങൾ. 30 വർഷത്തിനിടെ ആദ്യമായി കിട്ടിയ ഹിന്ദു സ്ഥാനാർഥി തോൽക്കരുത്, അശോക് കുമാറിന് വോട്ട് ചെയ്താൽ ഹിന്ദു സ്ഥാനാർത്ഥി പരാജയപ്പെടും എന്നിങ്ങനെ യുഡിഎഫ് പ്രചരണം നടത്തി എന്ന് അശോക് കുമാർ ആരോപിക്കുന്നു.
advertisement
വി വി പ്രകാശ് ആരോപണങ്ങൾക്ക് മറുപടി നൽകിയത് ശക്തമായ ഭാഷയിൽ. നിലമ്പൂരിൽ യുഡിഎഫിന് വിജയം ഉറപ്പാണ്. അൻവരിന് പരാജയ ഭീതി ആണ്. അത് കൊണ്ടാണ് അൻവർ ബിജെപി കോൺഗ്രസ് ധാരണ എന്ന ആരോപണം ഉയർത്തുന്നത്.
" പി വി അൻവർ വില കുറഞ്ഞ ആരോപണങ്ങൾ ആണ് ഉയർത്തുന്നത്. ഇത് പരാജയ ഭീതി കൊണ്ടാണ്. കഴിഞ്ഞ 5 വർഷം എംഎൽഎ ഒന്നും ചെയ്തില്ല എന്ന് ജനങ്ങൾക്ക് അറിയാം. ജനങ്ങൾക്ക് വേണ്ടാത്ത ജനപ്രതിനിധി മത്സരിച്ചപ്പോൾ ജനങ്ങൾ പ്രതികരിച്ചു. അത് അദ്ദേഹത്തെ വേദനിപ്പിക്കുകയോ സമനില തെറ്റിക്കുകയോ ചെയ്തിട്ട് ഉണ്ടാകാം. അതിനെ തുടർന്ന് ആകാം അൻവർ ഇങ്ങനെ ഒക്കെ പറഞ്ഞത്. അൻവറിൻ്റെ ജല്പനങ്ങൾക്ക് പിറകെ പോകേണ്ട കാര്യം ഇല്ല..ജനങ്ങൾ വിധി എഴുതിക്കഴിഞ്ഞു.നല്ല വിജയം തന്നെ ഉണ്ടാകും "
advertisement
എൽഡിഎഫ് ബിജെപി സ്ഥാനാർത്ഥികൾ ഒരേ രീതിയിൽ ആരോപണമുന്നയിക്കുന്നത് അവർ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് എന്നും വി വി പ്രകാശ് പറഞ്ഞു" അന്‍വറും ബിജെപി സ്ഥാനാർഥി അശോക് കുമാറും തമ്മിൽ വ്യക്തമായ അന്തർധാര ഉണ്ടായിരുന്നു എന്ന് വ്യക്തമാണല്ലോ . അൻവർ ഒരു ആരോപണം ഉന്നയിക്കുന്നു, ബിജെപി സ്ഥാനാർഥി അത് ഏറ്റെടുക്കും പോലെ മറ്റൊന്ന് പറയുന്നു. ഇതിൽ തന്നെ വ്യക്തമാണല്ലോ എല്ലാം. വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് ജീവിതവും രാഷ്ട്രീയവും രണ്ടല്ല.കോൺഗ്രസിൻ്റെയോ വിവി പ്രകാശിന്റേയോ മതേതര മൂല്യങ്ങളെ ചോദ്യം ചെയ്യാൻ അൻവറോ അശോക് കുമാറോ വളർന്നിട്ടില്ല ".
advertisement
പിന്നിൽ നിന്ന് കുത്തി, പദവികൾക്ക് പുറത്ത് നിർത്തി എന്നുള്ള ആര്യാടൻ ഷൗക്കത്തിൻ്റെ ആക്ഷേപങ്ങൾക്ക് മറുപടി ഇല്ല. നേതൃത്വം ആണ് എല്ലാം തീരുമാനിക്കുന്നത് എന്നും വി വി പ്രകാശ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 18, 2021 11:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഒരേ രീതിയലില്‍ ആരോപണം ഉന്നയിക്കുന്നത് അവര്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍; വി വി പ്രകാശ്








