കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakkara By-election) പ്രചരണം ഉച്ചസ്ഥായിയിൽ എത്തിയതോടെ പരസ്പരം കേസ് നൽകിയും മുന്നണികൾ തമ്മിൽ പോര്. ഇന്നലെ ഒറ്റ ദിവസത്തിനിടെ നേതാക്കളുടെയും പ്രവർത്തകരുടെയും പരാതിയിൽ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കാതിരായ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പൊലീസ് കേസെടുത്തത് ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ്. ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, ജെബി മേത്തർ എന്നിവരുടെ പരാതികളിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എറണാകളം നോർത്ത് പൊലീസ് സ്റ്റേഷനിലും ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
അന്തരിച്ച എംഎൽഎ പി ടി തോമസിനെയും യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിനെയും സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ച സർക്കാർ ഉദ്യോഗസ്ഥനെതിരെയാണ് ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകിയത്. സിപിഎം അനുകൂല സംഘടനാ നേതാവും പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് ഡെപ്യൂട്ടി സെക്രട്ടറിയുമായ വക്കം സെന്നിനെതിരെയാണ് ജെബി മേത്തറുടെ പരാതി.
'പണ്ട് ഭർത്താവ് മരിച്ച സ്ത്രീ ചിതയിലേക്ക് എടുത്തു ചാടി സതി അനുഷ്ഠിച്ചിരുന്നെങ്കിൽ ഇപ്പോൾ ഭർത്താവ് മരിച്ചാൽ മത്സരിക്കാനുള്ള കൊതിയാണ് യുഡിഎഫ് സ്ഥാനാർഥി തിരഞ്ഞെടുപ്പിലേക്ക് എടുത്തുചാടാൻ കാരണം'- ഇതാണ് വിവാദമായ വക്കം സെന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡിജിപിക്ക് ലഭിച്ച പരാതി എറണാകുളം സിറ്റി പൊലീസിന് കൈമാറുകയും തുടർന്ന് കേസെടുത്ത ഇൻഫോ പാർക്ക് പൊലീസ് ജെബി മേത്തറുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.
സോഷ്യൽ മീഡിയ വഴി അപവാദപ്രചരണം നടത്തിയതിനാണ് കോൺഗ്രസ് നേതാവും യുഡിഎഫ് ജില്ലാ ചെയർമാനുമായ ഡൊമിനിക് പ്രസന്റേഷൻ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. ഏതായാലും തൃക്കാക്കരയിൽ പ്രചരണം കത്തിക്കയറുമ്പോഴാണ് ഇടതുമുന്നണിയും യുഡിഎഫും പരസ്പരം കേസുകളുമായി കോമ്പുകോർക്കുന്നത്.
എറണാകുളം DCC ജനറൽ സെക്രട്ടറി എംബി മുരളീധരൻ പാർട്ടി വിട്ടു; തൃക്കാക്കരയിൽ LDF ന് വേണ്ടി പ്രവർത്തിക്കും
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നതിനിടയിൽ കോൺഗ്രസിൽ തിരിച്ചടി. എറണാകുളം DCC ജനറൽ സെക്രട്ടറി എം.ബി. മുരളീധരൻ കോൺഗ്രസ് വിട്ടു. തൃക്കാക്കരയിൽ ഇടത് മുന്നണി സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കുമെന്ന് എം.ബി. മുരളീധരൻ.
Also Read-
'നോമിനേഷന് കൊടുത്തിട്ട് പെമ്പിളമാരുടെ കൂടെ കിടന്നാല്‍ ജയിക്കുമെന്ന കോണ്‍ഗ്രസ് ധാരണ മാറ്റിയിട്ടുണ്ട്'; എംഎം മണി
ഇടതു നേതാക്കൾക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്താണ് മുരളീധരൻ നിലപാട് വ്യക്തമാക്കിയത്. തൃക്കാക്കരയിൽ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് മുരളീധരൻ പാർട്ടി വിട്ടത്. സ്ഥാനാർത്ഥി നിർണയത്തിലുള്ള അതൃപ്തി അറിയിച്ചതിനു ശേഷം ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായില്ലെന്നും അതിനാൽ പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നുവെന്നും മുരളീധരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്റേത് ജനാധിപത്യ മര്യാദയില്ലാത്ത നിലപാടാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ഉമാ തോമസിനെ തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിനെതിരെ മുരളീധരൻ പരസ്യമായി രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.