സംസ്ഥാനത്തെ 32 തദ്ദേശഭരണ സ്ഥാനപങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. 17 ഇടത്ത് LDF-ഉം 13 ഇടത്ത് യുഡിഎഫും വിജയിച്ചു. ഏക ഗോത്ര പഞ്ചായത്ത് ആയ ഇടമലക്കുടിയില്‍ ബിജെപിക്കാണ് വിജയം. പാലക്കാട് എരുമയൂരില്‍ സിപിഎം വിമതന് വിജയിച്ചു.
വോട്ടെടുപ്പ് നിര്‍ണ്ണായകമായിരുന്ന ഒരിടത്തും അത്ഭുതങ്ങള്‍ സംഭവിച്ചില്ല. എറണാകുളം ജില്ലയില്‍ വോട്ടെടുപ്പ് നടന്ന രണ്ടിടത്തും LDFന് ജയം. ഗാന്ധി നഗറില്‍ LDFലെ ബിന്ദു ശിവന് 687 വോട്ടിന് വിജയിച്ചതോടെ കോര്പ്പറേഷന് ഭരണം LDF അരക്കിട്ടുറപ്പിച്ചു. പിറവത്ത് LDFലെ അജേഷ് മനോഹറിന്റെ വിജയം 26 വോട്ടിന്. കോട്ടയത്ത് കാണക്കാരി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ മാഞ്ഞൂരിലെ 12ആം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് ഡിവിഷനില്‍ 1490 വോട്ടാണ് എല്‍ഡിഎഫിലെ ക്ലൈനസ് റൊസാരിയോയുടെ ഭൂരിപക്ഷം. ജില്ലയില്‍ വോട്ടെടുപ്പ് നടന്ന നാലിടത്തും LDF-നാണ് ജയം.
തൃശൂരിലെ ഇരിങ്ങാലക്കുട നഗരസഭയിലും അട്ടിമറിയുണ്ടായില്ല. യുഡിഫിലെ മിനി ജോസ് ചാക്കോള വിജയിച്ചു. മലപ്പുറം ജില്ലയിലെ അഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ അഞ്ചും യുഡിഎഫ് വിജയിച്ചു.
കൊല്ലം ജില്ലയില്‍ വോട്ടെടുപ്പ് നടന്ന രണ്ടിടത്തും യുഡിഎഫ് വിജയിച്ചു. ആലപ്പുഴ ജില്ലാപഞ്ചായത്തിലെ അരൂര്‍ ഡിവിഷന് SFI ജില്ലാ ജോയിന്റ് സെക്രട്ടറി അനന്തു രമേശിലൂടെ LDF നിലനിര്‍ത്തി. പാലക്കാട് ജില്ലയില്‍ 5 ഇടത്ത് LDF സീറ്റ് നിലനിര്‍ത്തി. എരുമയൂരില്‍ UDF സീറ്റ് സിപിഎം വിമതന് പിടിച്ചെുത്തു.
കോഴിക്കോട് കൂടെരഞ്ഞിയില് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ഉണ്ണിക്കുളത്ത് UDF വിജയിച്ചു. കാസര്‍ഗോഡ് നഗരസഭ മുപ്പതാം വാര്‍ഡില്‍ UDF വിജയിച്ചു. ഇടുക്കിയിലെ രാജക്കാട് UDF സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ഇടമലക്കുടിയില്‍ LDF-ല്‍ നിന്നും BJP സീറ്റ് പിടിച്ചെടുത്തു. ഒമ്പതാം വാര്‍ഡില്‍ ചിന്താമണി കാമരാജ് ഒരു വോട്ടിനാണ് വിജയിച്ചത്.
സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് വോട്ടെണ്ണല്‍ നടന്നത്. ആകെ 115 സ്ഥാനാര്‍ത്ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 75.06 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകള്‍
1. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വെട്ടുകാട്
2. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട്
3. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്
4. വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട്
5. കൊല്ലം ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം
6. തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര
7. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂര്‍
8. കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി
9. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂര്‍ സെന്‍ട്രല്‍
10. ഇടുക്കി രാജക്കാട് ഗ്രാമപഞ്ചായത്തിലെ കുരിശുംപടി
11. ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വടക്കേഇടലി പാറക്കുടി
12. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍
13. എറണാകുളം പിറവം മുനിസിപ്പാലിറ്റിയിലെ ഇടപ്പിള്ളിച്ചിറ
14. തൃശൂര്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്
15. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ചാലാംപാടം
16. കടപ്പുറം ഗ്രാമപഞ്ചായത്തിലെ ലൈറ്റ് ഹൗസ്
17. പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം
18. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം
19. തരൂര്‍ ഗ്രാമപഞ്ചായത്തിലെ തോട്ടുംപളള
20. എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ മൂങ്കില്‍മട
21. എരുമയൂര്‍ ഗ്രാമപഞ്ചായത്തിലെ അരിയക്കോട്
22. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ക്കിടകച്ചാല്‍
23. മലപ്പുറം പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചീനിക്കല്‍
24. കാലടി ഗ്രാമപഞ്ചായത്തിലെ ചാലപ്പുറം
25. തിരുവാലി ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലം
26. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വേഴക്കോട്
27. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ്
28. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്മണ്ട
29. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കുമ്പാറ
30. ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ വള്ളിയോത്ത്
31. കണ്ണൂര്‍ എരുവേശി ഗ്രാമപഞ്ചായത്തിലെ കൊക്കമുള്ള്
32. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒഴിഞ്ഞവളപ്പ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.