2021ലെ അസംബ്ലി തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിൽ നടക്കുന്ന സുപ്രധാനമായ ഉപതെരഞ്ഞെടുപ്പിലേക്കുള്ള എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാർത്ഥികളുടെ പേര് പ്രഖ്യാപിച്ചത്.
മഞ്ചേശ്വരത്ത് ശങ്കർ റൈ, എറണാകുളത്തു മനു റോയ്, അരൂരിൽ മനു സി. പുളിക്കൻ, കോന്നിയിൽ അഡ്വ. കെ. യു. ജിനീഷ് കുമാർ, വട്ടിയൂർകാവിൽ വി.കെ. പ്രശാന്ത് എന്നിവരാണ് സ്ഥാനാർത്ഥികൾ.
അഞ്ചും പുതുമുഖങ്ങളാണ്. ജില്ലാ മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കേട്ട ശേഷമാണ് തീരുമാനമെന്നും സാമുദായിക സമവാക്യം നോക്കിയല്ല സ്ഥാനാർഥി നിർണയം എന്നും കോടിയേരി പറഞ്ഞു. ഒക്ടോബർ 21നാണ് തെരഞ്ഞെടുപ്പ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.